ക്രിസ്റ്റ്യാനോ ഗോളടിച്ചിട്ടും യുവന്റസിന് വിജയിക്കാനായില്ല, പ്ലയെർ റേറ്റിംഗ്!
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ കരുത്തരായ യുവന്റസിന് സമനിലകുരുക്ക്. ടോറിനോയാണ് യുവന്റസിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവന്റസിന് സമനില നേടികൊടുത്തത്.മത്സരത്തിന്റെ 13-ആം മിനുട്ടിൽ കിയേസയാണ് യുവന്റസിന് ലീഡ് നേടികൊടുത്തത്. മൊറാറ്റയുടെ അസിസ്റ്റിൽ നിന്നാണ് കിയേസ ഗോൾ നേടിയത്.എന്നാൽ 27,56 മിനിറ്റുകളിൽ ടോറിനോക്ക് വേണ്ടി അന്റോണിയോ സനാബ്രിയ വല കുലുക്കിയതോടെ യുവന്റസ് തോൽവി മുന്നിൽ കണ്ടു. എന്നാൽ 79-ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിക്കൊണ്ട് യുവന്റസിന്റെ രക്ഷകനാവുകയായിരുന്നു.കില്ലിനിയാണ് ഈ ഗോളിന് വഴിയൊരുക്കിയത്.സമനില വഴങ്ങിയതോട് കൂടി യുവന്റസ് നാലാം സ്ഥാനത്തേക്കിറങ്ങി.28 മത്സരങ്ങളിൽ നിന്ന് 56 പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം. യുവന്റസിന്റെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Cristiano Ronaldo's 24th Serie A goal of the season earns Juve a point in the Turin derby 💪 pic.twitter.com/FjTnUdeCVI
— B/R Football (@brfootball) April 3, 2021
യുവന്റസ് : 7.2
ക്രിസ്റ്റ്യാനോ : 8.4
മൊറാറ്റ : 7.7
കുലുസേവ്സ്ക്കി : 6.2
ഡാനിലോ : 7.0
ബെന്റാൻക്യൂർ : 7.5
കിയേസ : 8.1
ക്വഡ്രാഡോ : 7.3
ഡി ലൈറ്റ് : 7.4
കില്ലിനി : 7.8
സാൻഡ്രോ : 7.3
സെസ്നി : 5.9
റാംസി : 6.2-സബ്
ബെർണാഡ്ശി : 6.4-സബ്
റാബിയോട്ട് : 6.0-സബ്
53’ | 😱 | SOMEHOW SIRIGU SAVES @CRISTIANO'S HEADER! Almost 2-2.#ToroJuve [2-1] #ForzaJuve pic.twitter.com/Rb0AAzZU3v
— JuventusFC (@juventusfcen) April 3, 2021