ടോട്ടൻഹാമിൽ തന്നെ തുടരുമോ? കെയ്ൻ പറയുന്നു!
ഈ സീസണിൽ മികച്ച രീതിയിൽ കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് ടോട്ടൻഹാമിന്റെ സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ.പ്രീമിയർ ലീഗിലെ 27 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും 13 അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.നിലവിൽ 2024 വരെയാണ് കെയ്നിന് ടോട്ടൻഹാമുമായി കരാറുള്ളത്. എന്നാൽ സ്പർസിൽ തന്നെ തുടരുമോ എന്നുള്ള കാര്യം ഉറപ്പില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹാരി കെയ്ൻ. കഴിഞ്ഞ ദിവസം ടെലിഗ്രാഫിന് നൽകിയ ഒരു അഭിമുഖത്തിലാണ് കെയ്ൻ ഇക്കാര്യം വെളിപ്പെടുത്തിയത്.ഭാവിയെ പറ്റി ഇപ്പോൾ സംസാരിക്കൽ ബുദ്ധിമുട്ടാണെന്നും ഈ സീസണിലെ മത്സരങ്ങളിൽ മാത്രമാണ് തന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്നുമാണ് കെയ്ൻ അറിയിച്ചിട്ടുള്ളത്.
Kane isn't sure over his future at @SpursOfficial 😬https://t.co/ISrqfepTuL pic.twitter.com/U5XQM93Adz
— MARCA in English (@MARCAinENGLISH) March 28, 2021
” സ്പർസിൽ തന്നെ തുടരുമോ എന്നുള്ള ഈയൊരു ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകാൻ ബുദ്ദിമുട്ടുണ്ട്.നിലവിൽ ഞാൻ പ്രാധാന്യം നൽകുന്നത് ഇംഗ്ലണ്ടിന്റെ രണ്ട് മത്സരങ്ങൾക്കാണ്. അതിന് ശേഷം ടോട്ടൻഹാമിന്റെ മത്സരങ്ങളിലും യൂറോ കപ്പിലും ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കും.ചുറ്റും പ്രചരിക്കുന്ന ഊഹാപോഹങ്ങളെ കുറിച്ചും അഭ്യൂഹങ്ങളെ കുറിച്ചും ചിന്തിക്കുന്നത് എന്റെ പ്രകടനത്തെ ബാധിക്കും.സ്പർസിനൊപ്പം ഈ സീസൺ നല്ല രീതിയിൽ അവസാനിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കൂടാതെ യൂറോ കപ്പിൽ ഇംഗ്ലണ്ടിനൊപ്പം മികച്ച പ്രകടനവും കാഴ്ച്ചവെക്കണം.റൂമറുകളിൽ നിന്ന് കഴിയുന്ന അത്രയും അകലം പാലിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്.നിലവിൽ മത്സരങ്ങളിൽ ശ്രദ്ധ ചെലുത്തും. അതിന് ശേഷമാണ് ഭാവിയെ കുറിച്ച് തീരുമാനിക്കുക ” കെയ്ൻ പറഞ്ഞു.
Kane isn't sure over his future at @SpursOfficial 😬https://t.co/ISrqfepTuL pic.twitter.com/U5XQM93Adz
— MARCA in English (@MARCAinENGLISH) March 28, 2021