ബാലൺ ഡിയോർ പവർ റാങ്കിങ്, നേടാൻ സാധ്യതയുള്ളത് ഈ താരങ്ങൾ!

ഈ വർഷത്തെ ബാലൺ ഡിയോർ നേടാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ് പുതുക്കി കൊണ്ട് ഗോൾ ഡോട്ട് കോം പുറത്ത് വിട്ടു. കഴിഞ്ഞ തവണയിലെ ബാലൺ ഡിയോർ പവർ റാങ്കിങ്ങിൽ നിന്നും ഒരല്പം വിത്യാസമുണ്ട് ഇത്തവണത്തെ റാങ്കിങിന്. കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കിലിയൻ എംബാപ്പെയെ പിന്തള്ളി കൊണ്ട് റോബർട്ട്‌ ലെവന്റോസ്ക്കി ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. സൂപ്പർ താരം ലയണൽ മെസ്സി മൂന്നാം സ്ഥാനത്ത്‌ തുടരുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ എട്ടാം സ്ഥാനത്താണ്. പുതുക്കിയ പവർ റാങ്കിങ്ങിലെ ആദ്യപത്ത് പേരെ താഴെ നൽകുന്നു.

1- റോബർട്ട്‌ ലെവന്റോസ്ക്കി
കഴിഞ്ഞ തവണ 2-ആം സ്ഥാനത്ത്‌.
22 ഗോൾ,3 അസിസ്റ്റ്, ക്ലബ് വേൾഡ് കപ്പ് ജേതാവ്.

2- കിലിയൻ എംബാപ്പെ
കഴിഞ്ഞ തവണ 1-ആം സ്ഥാനത്ത്‌.
16 ഗോൾ, 2 അസിസ്റ്റ്, ട്രോഫി ഡെസ് ജേതാവ്.

3-ലയണൽ മെസ്സി
കഴിഞ്ഞ തവണ 3-ആം സ്ഥാനത്ത്‌.
19 ഗോൾ,8 അസിസ്റ്റ്

4-ഇൽകെയ് ഗുണ്ടോഗൻ
കഴിഞ്ഞ തവണ 5-ആം സ്ഥാനത്ത്‌.
12 ഗോൾ,4 അസിസ്റ്റ്

5-എർലിങ് ഹാലണ്ട്
കഴിഞ്ഞ തവണ 4-ആം സ്ഥാനത്ത്‌.
16 ഗോൾ,5 അസിസ്റ്റ്

6-റൊമേലു ലുക്കാക്കു
കഴിഞ്ഞ തവണ 6-ആം സ്ഥാനത്ത്‌.
10 ഗോൾ,4 അസിസ്റ്റ്

7-കെവിൻ ഡിബ്രൂയിൻ
കഴിഞ്ഞ തവണ 14-ആം സ്ഥാനത്ത്‌.
5 ഗോൾ,5 അസിസ്റ്റ്

8-ക്രിസ്റ്റ്യാനോ റൊണാൾഡോ
കഴിഞ്ഞ തവണ 7-ആം സ്ഥാനത്ത്‌.
14 ഗോൾ,3 അസിസ്റ്റ്,സൂപ്പർ കോപ്പ ഇറ്റാലിയാന ജേതാവ്.

9-കരിം ബെൻസിമ
കഴിഞ്ഞ തവണ 11-ആം സ്ഥാനത്ത്‌.
11 ഗോൾ,1 അസിസ്റ്റ്

10-റൂബൻ ഡയസ്
കഴിഞ്ഞ തവണ 8-ആം സ്ഥാനത്ത്‌.
1 ഗോൾ,13 ക്ലീൻഷീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *