കഴിഞ്ഞ ഫൈനലിന്റെ തനിയാവർത്തനം, ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ തീപാറും!

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ നറുക്കെടുപ്പ് പൂർത്തിയായി. തകർപ്പൻ പോരാട്ടങ്ങളാണ് ആരാധകരെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കാത്തിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ തനിയാവർത്തനമാണ് ഇത്തവണത്തെ ക്വാർട്ടർ ഫൈനലിൽ അരങ്ങേറുക. പിഎസ്ജിയും ബയേണും തമ്മിൽ മാറ്റുരക്കുന്ന ഈ മത്സരം തന്നെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുക. കഴിഞ്ഞ തവണ തങ്ങളെ ഫൈനലിൽ കീഴടക്കിയ ബയേണിനോട്‌ പക തീർക്കാൻ നെയ്മർക്കും സംഘത്തിനാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ആദ്യ ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ബൊറൂസിയ ഡോർട്മുണ്ടും തമ്മിൽ കൊമ്പുകോർക്കും.രണ്ടാം മത്സരത്തിൽ പോർട്ടോയും ചെൽസിയുമാണ് ഏറ്റുമുട്ടുക.പിന്നീടാണ് എഫ്സി ബയേൺ vs പിഎസ്ജി പോരാട്ടം വരുന്നത്. അതിന് ശേഷം റയൽ മാഡ്രിഡും ലിവർപൂളും തമ്മിൽ മാറ്റുരക്കും. മുമ്പ് ചാമ്പ്യൻസ് ലീഗിൽ ഇരുവരും ഫൈനലിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അന്ന് റയൽ കിരീടം ചൂടുകയായിരുന്നു.

ഇനി സെമി ഫൈനൽ നറുക്കെടുപ്പും കഴിഞ്ഞിട്ടുണ്ട്.മാഞ്ചസ്റ്റർ സിറ്റി-ബൊറൂസിയ മത്സരത്തിലെ വിജയികൾ ബയേൺ-പിഎസ്ജി മത്സരവിജയികളെയാണ് നേരിടുക.പോർട്ടോ-ചെൽസി മത്സരത്തിലെ വിജയികൾ റയൽ-ലിവർപൂൾ മത്സരത്തിലെ വിജയികളെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *