2021 ബാലൺ ഡിയോർ പവർ റാങ്കിങ്, മുന്നിലുള്ളത് ഇവർ!

കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ വർഷം ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ ഡിയോർ നൽകപ്പെട്ടിരുന്നില്ല. ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത് ലെവന്റോസ്ക്കിക്കായിരുന്നുവെങ്കിലും നിർഭാഗ്യം അത്‌ തട്ടികളയുകയായിരുന്നു. ഏതായാലും ഈ വർഷത്തെ ബാലൺ ഡിയോറിന് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചു കഴിഞ്ഞു.2021 ജനുവരിക്ക് മുതലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗോൾ ഡോട്ട് കോം ബാലൺ ഡിയോർ പവർ റാങ്കിങ് പുറത്ത് വിട്ടിട്ടുണ്ട്. യുവസൂപ്പർ താരം കിലിയൻ എംബാപ്പെയാണ് ഒന്നാമത് നിൽക്കുന്നത്. റോബർട്ട്‌ ലെവന്റോസ്ക്കി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ യഥാക്രമം പിറകിലുണ്ട്. ആദ്യത്തെ ഇരുപത് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.കൂടാതെ ഈ വർഷത്തെ പ്രകടനവും കിരീടനേട്ടങ്ങളും നൽകുന്നു.

1- കിലിയൻ എംബാപ്പേ ( 11 ഗോൾ,2 അസിസ്റ്റ്,ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടം )

2-ലെവന്റോസ്ക്കി ( 17 ഗോൾ,3 അസിസ്റ്റ്, ക്ലബ് വേൾഡ് കപ്പ് കിരീടം )

3-ക്രിസ്റ്റ്യാനോ റൊണാൾഡോ (11 ഗോൾ,2 അസിസ്റ്റ്, സൂപ്പർ കോപ്പ ഇറ്റാലിയാന കിരീടം )

4-മെസ്സി ( 14 ഗോൾ,6 അസിസ്റ്റ് )

5-ഗുണ്ടോഗൻ ( 9 ഗോൾ,4 അസിസ്റ്റ് )

6-ഹാലണ്ട് ( 12 ഗോൾ,5 അസിസ്റ്റ് )

7-ലുക്കാക്കു ( 9 ഗോൾ,4 അസിസ്റ്റ് )

8-റൂബൻ ഡയസ് (1 ഗോൾ,10 ക്ലീൻ ഷീറ്റ് )

9-ബ്രൂണോ ഫെർണാണ്ടസ് ( 9 ഗോൾ,4 അസിസ്റ്റ് )

10-കാൻസെലോ ( 1 ഗോൾ,3 അസിസ്റ്റ്,9 ക്ലീൻ ഷീറ്റ് )

11-സുവാരസ് ( 9 ഗോൾ,1 അസിസ്റ്റ് )

12-സാഞ്ചോ ( 8 ഗോൾ,7 അസിസ്റ്റ് )

13-സലാ ( 8 ഗോൾ )

14-ഡിബ്രൂയിൻ ( 1 ഗോൾ, 5 അസിസ്റ്റ് )

15-നെയ്മർ ( 4 ഗോൾ,1 അസിസ്റ്റ്, ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടം )

16-ഹാരി കെയ്ൻ ( 8 ഗോൾ,3 അസിസ്റ്റ് )

17-തോമസ് മുള്ളർ ( 4 ഗോൾ,5 അസിസ്റ്റ്, ക്ലബ് വേൾഡ് കപ്പ് )

18-സൺ ( 4 ഗോൾ,9 അസിസ്റ്റ് )

19-കരിം ബെൻസിമ ( 6 ഗോൾ )

20-സ്ലാട്ടൻ ( 5 ഗോൾ )

Leave a Reply

Your email address will not be published. Required fields are marked *