20 പോയിന്റ് ലീഡിൽ അത്ലറ്റിക്കോ കിരീടം ചൂടുമെന്നാണോ നിങ്ങൾ കരുതുന്നത്? സിമയോണി പറയുന്നു!
ഇന്നലെ നടന്ന മാഡ്രിഡ് ഡെർബി സമനിലയിൽ കലാശിക്കുകയായിരുന്നു.88-ആം മിനുട്ട് വരെ ഒരു ഗോളിന് മുന്നിൽ നിന്ന അത്‌ലെറ്റിക്കോ പിന്നീട് ഒരു ഗോൾ വഴങ്ങി സമനില കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. ഇതോടെ ഒരിക്കൽ ലീഗിൽ സിമയോണിയും സംഘവും പോയിന്റ് നഷ്ടപ്പെടുത്തി.നിലവിൽ രണ്ടാം സ്ഥാനക്കാരായ ബാഴ്‌സയുമായി മൂന്ന് പോയിന്റിന്റെ വിത്യാസം മാത്രമേ അത്‌ലെറ്റിക്കോക്കൊള്ളൂ. ഏതായാലും മത്സരശേഷം വിമർശർക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് പരിശീലകൻ സിമയോണി. എല്ലാവരും 20 പോയിന്റ് ലീഡിൽ അത്ലറ്റിക്കോ കിരീടം ചൂടുമെന്നാണ് കരുതുന്നതെന്നും എന്ത്കൊണ്ടാണ് അവർ അങ്ങനെ ചിന്തിക്കുന്നത് എന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്നുമാണ് സിമയോണി അറിയിച്ചത്. വളരെ ലളിതമായി കിരീടം നേടാനാവില്ലെന്നും മുന്നിലുള്ളത് ബുദ്ധിമുട്ടേറിയ പാതയാണെന്നും അവസാനം വരെ പൊരുതേണ്ടി വരുമെന്നുമാണ് സിമയോണി അറിയിച്ചത്.
"It's going to be a very difficult road until the end for everybody"'
— MARCA in English (@MARCAinENGLISH) March 7, 2021
Simeone says @atletienglish were always in a title race
👉 https://t.co/VduRpRb5bI pic.twitter.com/kY3OPeICPN
” ഈ കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം തന്നെ ഞങ്ങൾ അധ്വാനിച്ചു കളിച്ചിട്ടുണ്ട്.എല്ലാവരും കരുതുന്നത് ഞങ്ങൾ ഒരു 20 പോയിന്റിന്റെ ലീഡിൽ ലാലിഗ കിരീടം ചൂടുമെന്നാണ്. എന്ത്കൊണ്ടാണ് അവർ അങ്ങനെ ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.എല്ലാവരേയും അവസാനം വരെ കാത്തിരിക്കുന്നത് ബുദ്ധിമുട്ടേറിയ പാതയാണ്.കഴിഞ്ഞ സീസണിനേക്കാൾ ഞങ്ങൾ പുരോഗതി കൈവരിക്കേണ്ടതുണ്ടായിരുന്നു.ഇപ്പോൾ ഞങ്ങൾ യഥാർത്ഥ ട്രാക്കിൽ തന്നെയാണ് സഞ്ചരിക്കുന്നത്.ഇന്നലത്തെ മത്സരത്തിൽ ഞങ്ങൾക്ക് ഒരുപാട് നല്ല അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ അത് മുതലെടുക്കാൻ സാധിച്ചിരുന്നില്ല.ധീരമായിട്ട് തന്നെയാണ് ടീം കളിച്ചത്. ഇനി വരാനിരിക്കുന്ന മത്സരങ്ങളിൽ ശ്രദ്ദിക്കേണ്ടതുണ്ട് ” സിമയോണി പറഞ്ഞു.
🗣 "The players were saying it was handball, but the referee said it wasn't" 🤔
— MARCA in English (@MARCAinENGLISH) March 7, 2021
👉 https://t.co/QZ0YJwZ3qD pic.twitter.com/e6p8VyASbm