ഗോളുമായി മൊറിബ, ഇരട്ടഅസിസ്റ്റുകളുമായി മെസ്സി, ബാഴ്സക്ക് തകർപ്പൻ ജയം!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്സക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്‌സ ഒസാസുനയെ തകർത്തു വിട്ടത്. ജോർദി ആൽബയും യുവതാരം ഇലൈക്സ് മൊറിബയുമാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്. ഈ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് ലയണൽ മെസ്സിയാണ്. ബാഴ്സ സീനിയർ ജേഴ്സിയിലെ ആദ്യ ഗോളാണ് മൊറിബ മെസ്സിയുടെ അസിസ്റ്റിൽ നിന്നും നേടിയത്. ജയത്തോടെ ബാഴ്സ പോയിന്റ് ടേബിളിൽ രണ്ടാമതാണ്.26 മത്സരങ്ങളിൽ നിന്ന് 56 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം.
Two assists for Lionel Messi while Ilaix Moriba becomes the fifth youngest Barcelona goalscorer in Liga history. 👏👏 #UCL pic.twitter.com/0xucjUPdAI
— UEFA Champions League (@ChampionsLeague) March 6, 2021
മെസ്സി,ഗ്രീസ്‌മാൻ എന്നിവരാണ് ബാഴ്‌സയുടെ മുന്നേറ്റത്തെ നയിച്ചത്.മുപ്പതാം മിനിറ്റിലാണ് ബാഴ്സ ആദ്യ ഗോൾ നേടുന്നത്. മെസ്സിയുടെ മനോഹരമായ നെടുനീളൻ പാസ് സ്വീകരിച്ച ആൽബ ഒരു കരുത്തുറ്റ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.ആദ്യപകുതിയിൽ ഈ ഗോളിന്റെ ലീഡുമായി ബാഴ്സ കളം വിട്ടു.രണ്ടാം പകുതിയുടെ 83-ആം മിനിറ്റിലാണ് രണ്ടാം ഗോൾ പിറക്കുന്നത്. മെസ്സി നീട്ടിനൽകിയ പന്ത് ഒരു ഷോട്ടിലൂടെ മൊറിബ വലയിൽ വലയിൽ എത്തിക്കുകയായിരുന്നു.ഇനി ലാലിഗയിൽ റയൽ സോസിഡാഡിനെയാണ് ബാഴ്സക്ക് നേരിടാനുള്ളത്.
Ilaix Moriba becomes the 64th player to score a goal assisted by Leo Messi (Opta) 🎯 pic.twitter.com/LY82jxupTh
— MessiTeam (@Lionel10Team) March 6, 2021