ദിബാലയും അഗ്വേറൊയും അർജന്റീന ടീമിൽ ഇടം നേടുമോ? സ്കലോണി പറയുന്നു!
ഈ മാസം നടക്കുന്ന കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ അടുത്ത ആഴ്ച്ച പ്രഖ്യാപിക്കുമെന്ന് ലയണൽ സ്കലോണി. കഴിഞ്ഞ ദിവസം പരിശീലകൻ നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ മുണ്ടോ ആൽബിസെലസ്റ്റയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രസീൽ, ഉറുഗ്വ എന്നിവരെയാണ് യോഗ്യത മത്സരങ്ങളിൽ അർജന്റീന നേരിടുന്നത്. ഈ മത്സരങ്ങൾക്കുള്ള ടീമിൽ സൂപ്പർ താരങ്ങളായ പൌലോ ദിബാലയും സെർജിയോ അഗ്വേറൊയും ഇടം പിടിക്കുമോ എന്നുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് സ്കലോണി. അഗ്വേറൊയെ ടീമിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലുണ്ട് എന്ന് വ്യക്തമാക്കിയ സ്കലോണി ദിബാലക്ക് പരിക്ക് കാരണം ഇത്തവണ ടീമിൽ ഇടം ലഭിക്കാൻ സാധ്യതയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Argentina coach Scaloni on Paulo Dybala's availability for WCQ: "He will undergo treatment and it will be difficult to be here."
— Mundo Albiceleste 🇦🇷 (@MundoAlbicelest) March 2, 2021
On Sergio Aguero: "He is always in consideration but he has to be in the best condition and we know he won't get here 100%." https://t.co/TKlfR4kYp0
” ഞാൻ അഗ്വേറൊയുമായി ഒരു മാസം മുമ്പ് സംസാരിച്ചിരുന്നു.അദ്ദേഹത്തിന് ഉടൻ തന്നെ താളം കണ്ടെത്താനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അടുത്ത ആഴ്ച്ചയാണ് ഞങ്ങൾ ഫൈനൽ ലിസ്റ്റ് പുറത്ത് വിടുക. അതിൽ അദ്ദേഹത്തെ പരിഗണിക്കും.പക്ഷെ അദ്ദേഹത്തെ ബെസ്റ്റ് കണ്ടീഷനിൽ ലഭിക്കേണ്ടതുണ്ട്.ഇനി ദിബാലയുടെ കാര്യത്തിലേക്ക് വന്നാൽ നാല് ദിവസങ്ങൾക്ക് മുമ്പ് ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു.അദ്ദേഹത്തിന് ഇപ്പോഴും ലിഗ്മെന്റിന് വേദനയുണ്ട്.അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. അത്കൊണ്ട് തന്നെ അദ്ദേഹത്തെ ഇവിടെ എത്തിക്കൽ ബുദ്ധിമുട്ടാവും ” സ്കലോണി പറഞ്ഞു.
⚽️💥 Dibu #Martínez, entre los tres menos vencidos de Europa
— TyC Sports (@TyCSports) February 24, 2021
El arquero que ya jugó en la Selección Argentina y se desempeña en Aston Villa de la Premier League de Inglaterra, vive un excelente momento en el fútbol europeo.https://t.co/Fn1jUxQloh