ബർതോമ്യുവിന്റെ അറസ്റ്റ്, ബാഴ്‌സയുടെ ഇമേജിന് വലിയ തോതിൽ കോട്ടം തട്ടുമെന്ന് ലപോർട്ട!

കഴിഞ്ഞ ദിവസമായിരുന്നു എഫ്സി ബാഴ്സലോണയുടെ മുൻ പ്രസിഡന്റ്‌ ജോസെഫ് മരിയ ബർതോമ്യുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബാഴ്‌സ ഗേറ്റ് വിവാദവുമായി ബന്ധപ്പെട്ടാണ് ബർതോമ്യു അറസ്റ്റിലായത്. കൂടാതെ മുൻ ബാഴ്‌സ ഡയറക്ടർമാരായിരുന്ന ഓസ്കാർ ഗ്രോ,റോമൻ ഗോമസ്, ജൗമെ മാസ്ഫെർ എന്നിവരും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണമറിയിച്ചിരിക്കുകയാണ് ബാഴ്‌സ പ്രസിഡന്റ്‌ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ജോയൻ ലപോർട്ട. ക്ലബ്ബിന്റെ മതിപ്പിനെയും ഇമേജിനേയും ഈ സംഭവങ്ങൾ വലിയ കോട്ടം തട്ടിക്കുമെന്നാണ് ലപോർട്ട പ്രതികരിച്ചത്.കൂടാതെ പോലീസുമായി സഹകരിക്കുമെന്നും അതോടൊപ്പം തന്നെ ബർതോമ്യുവിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരങ്ങൾ നൽകണമെന്നും ഇദ്ദേഹം അറിയിച്ചു.

” ഈ സംഭവവികാസങ്ങൾ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.ക്ലബ്ബിന്റെ ഓഫീസ് അവർ പരിശോധിക്കുകയും മുൻ പ്രസിഡന്റിനെ പിടിച്ചു വെക്കുകയും ചെയ്തിരിക്കുന്നു.ഞങ്ങൾക്ക് പറയാനുള്ളത് എന്തെന്ന് വെച്ചാൽ ഞങ്ങൾ പോലീസിന്റെ നടപടികളെ പൂർണ്ണമായും ബഹുമാനിക്കുന്നു. സഹകരിക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരങ്ങൾ നൽകുകയും വേണം.ഈ സംഭവിച്ചിതിൽ ഞങ്ങൾ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.കാരണം ഇത് ക്ലബ്ബിന്റെ ഇമേജിനേയും മതിപ്പിനെയും വളരെ വലിയ തോതിൽ ബാധിക്കും ” ലപോർട്ട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *