വീണ്ടും തോൽവി, വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് സിമിയോണി!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന ലാലിഗയിലെ വമ്പൻമാരായ അത്ലെറ്റിക്കോ മാഡ്രിഡ്‌ ചെൽസിയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ചെൽസിയുടെ ഗോൾ നേടിയത് ഒലിവർ ജിറൂദ് ആയിരുന്നു. ഇനി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ അത്ലെറ്റിക്കോക്ക് വിജയം അനിവാര്യമാണ്. കഴിഞ്ഞ ലീഗ് മത്സരത്തിലും അത്ലെറ്റിക്കോ പരാജയപ്പെട്ടിരുന്നു. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അത്ലെറ്റിക്കോക്ക് വിജയിക്കാൻ സാധിച്ചത്. ഇതിനാൽ തന്നെ പരിശീലകൻ സിമിയോണിക്കെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ടാക്ടിക്സിനെതിരെയായിരുന്നു വിമർശനങ്ങൾ. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സിമിയോണി. നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നതെന്നും ഒരു ടീമാവുമ്പോൾ ബുദ്ധിമുട്ടേറിയ സമയമുണ്ടാകുമെന്ന് മനസ്സിലാക്കൂ എന്നുമാണ് സിമിയോണി അറിയിച്ചത്. മത്സരശേഷം സംസാരിക്കുകയായിരുന്നു പരിശീലകൻ.

” ഈ ടീമിൽ എനിക്ക് ആത്മവിശ്വാസമുണ്ട്.ഇപ്പോഴും ഞങ്ങൾ ലാലിഗയിൽ ഒന്നാമത് തന്നെയാണ്.ഞങ്ങൾക്കിപ്പോൾ ബുദ്ധിമുട്ടുള്ള സമയമാണ്.ഓരോ ടീമിനും ബുദ്ധിമുട്ടേറിയ സമയമുണ്ടാകും.അതൊരു യാഥാർഥ്യമാണ്.എന്താണ് ബാക്കിയുള്ളവർ പ്രതീക്ഷിക്കുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല.എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാവും. ഞങ്ങൾ പുരോഗതി പ്രാപിക്കാനാണ് ശ്രമിക്കുന്നത്.ഞങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.നിലവിൽ ചെൽസിക്കാണ് മുൻഗണനയുള്ളത്. എന്നാൽ എന്റെ ടീമിൽ എനിക്ക് വിശ്വാസമുണ്ട് ” സിമിയോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *