റൊണാൾഡിഞ്ഞോയുടെ മാതാവിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് മെസ്സി!

മെസ്സിയും റൊണാൾഡിഞ്ഞോയും തമ്മിലുള്ള ആത്മബന്ധം ഫുട്ബോൾ ലോകത്തിന് സുപരിചിതമാണ്. ബാഴ്സയിലെ മെസ്സിയുടെ കരിയറിന്റെ തുടക്കകാലത്ത് മെസ്സിയെ ഒരുപാട് സഹായിച്ചിട്ടുള്ള താരമാണ് റൊണാൾഡിഞ്ഞോ. അത് മെസ്സി തുറന്നു പറഞ്ഞ കാര്യവുമാണ്. കഴിഞ്ഞ ദിവസമായിരുന്നു റൊണാൾഡിഞ്ഞോയുടെ മാതാവായ മിഗേലിന എലോ ഡി അസിസ്‌ ഡോസ് സാന്റോസ് ഈ ലോകത്തോട് വിടപറഞ്ഞത്. ഫുട്ബോൾ ലോകം ഒന്നടങ്കം ഈ ഇതിഹാസതാരത്തിന്റെ മാതാവിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ചിരുന്നു.സൂപ്പർ താരം ലയണൽ മെസ്സിയും അനുശോചനമറിയിച്ചിരിക്കുകയാണിപ്പോൾ. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് മെസ്സി സുഹൃത്തിന്റെ മാതാവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയത്.

” റോണി… എനിക്ക് വാക്കുകൾ കിട്ടുന്നില്ല..എനിക്കിത് വിശ്വസിക്കാനാവുന്നില്ല..ഞാൻ നിനക്ക് കരുത്ത് പകരുവാൻ ആഗ്രഹിക്കുന്നു.. കൂടാതെ നിന്റെ കുടുംബത്തെ ചേർത്തുപിടിക്കുകയും ചെയ്യുന്നു..എനിക്ക് വളരെയധികം ദുഃഖമുണ്ട്.. റെസ്റ്റ് ഇൻ പീസ്.. ” ഇതായിരുന്നു മെസ്സി റൊണാൾഡിഞ്ഞോയുടെ വിയോഗത്തെ കുറിച്ച് കുറിച്ചത്.കോവിഡ് ബാധമൂലമായിരുന്നു റൊണാൾഡിഞ്ഞോയുടെ മാതാവ് ഈ ലോകത്തോട് വിടചൊല്ലിയത്.റൊണാൾഡിഞ്ഞോക്കൊപ്പം തുടക്കകാലത്ത് മെസ്സി കളിച്ചിരുന്നു. പിന്നീട് റൊണാൾഡിഞ്ഞോ ബാഴ്സ വിട്ട് മറ്റു ക്ലബ്ബിലേക്ക് ചേക്കേറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *