ബ്രസീൽ-അർജന്റീന മത്സരത്തിന്റെ തിയ്യതിയും സമയവും പ്രഖ്യാപിച്ച് കോൺമെബോൾ!
ആരാധകർ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ബ്രസീൽ vs അർജന്റീന മത്സരത്തിന്റെ തിയ്യതിയും സമയവും പുറത്ത് വിട്ട് കോൺമെബോൾ. ലാറ്റിനമേരിക്കൻ വേൾഡ് യോഗ്യത മത്സരങ്ങളുടെ റൗണ്ട് 5,6 പോരാട്ടങ്ങളുടെ തിയ്യതികളും സമയവുമാണ് കോൺമെബോൾ ഇന്നലെ പുറത്ത് വിട്ടത്. ഇതിൽ ഏറ്റവും ആവേശകരമായ മത്സരം ബ്രസീൽ vs അർജന്റീനയാണ്.മാർച്ച് 31-ന് രാവിലെ 6 മണിക്കാണ് ബ്രസീൽ vs അർജന്റീന മത്സരം നടക്കുക.ഈ മത്സരത്തിന് മുമ്പേ തന്നെ ബ്രസീൽ കൊളംബിയയുമായും അർജന്റീന ഉറുഗ്വയുമായും ഏറ്റുമുട്ടുന്നുണ്ട്. അത്കൊണ്ട് തന്നെ ഇരുടീമുകളുടെയും ആരാധകരെ മികച്ച പോരാട്ടങ്ങളാണ് കാത്തിരിക്കുന്നത്.നിലവിൽ നാല് മത്സരങ്ങളിൽ നാലും വിജയിച്ച് 12 പോയിന്റുള്ള ബ്രസീൽ ആണ് ഒന്നാമത്.നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒരു സമനിലയുമായി ഒമ്പത് പോയിന്റുള്ള അർജന്റീന രണ്ടാം സ്ഥാനത്ത്. ഇന്നലെ പുറത്ത് വിട്ട 5,6 റൗണ്ട് പോരാട്ടങ്ങളുടെ സമയങ്ങൾ താഴെ നൽകുന്നു.
¡Vuelven las #EliminatoriasSudamericanas! Las fechas y horarios de las jornadas 5️⃣ y 6️⃣ para el Mundial Catar 2022 🗓️ 🏆
— CONMEBOL.com (@CONMEBOL) February 19, 2021
🔗 https://t.co/p2T8ja5Nol pic.twitter.com/mY1HxeXMje
ബൊളീവിയ-പെറു (മാർച്ച് 26,2:30 Am)
വെനിസ്വേല-ഇക്വഡോർ (മാർച്ച് 26, 3:30 Am)
ചിലി- പരാഗ്വ ( മാർച്ച് 26, 6:00 Am)
കൊളംബിയ-ബ്രസീൽ ( മാർച്ച് 27, 3:30 Am)
അർജന്റീന – ഉറുഗ്വ ( മാർച്ച് 27, 5:30 Am)
ഇക്വഡോർ – ചിലി ( മാർച്ച് 31, 2:30 Am)
ഉറുഗ്വ – ബൊളീവിയ ( മാർച്ച് 31, 4:00 Am)
പരാഗ്വ- കൊളംബിയ ( മാർച്ച് 31, 4:45 Am)
ബ്രസീൽ-അർജന്റീന ( മാർച്ച് 31, 6:00 Am)
പെറു- വെനിസ്വേല ( മാർച്ച് 31,6:30 Am)
Conmebol confirm March WC 2022 match-day 5 & 6 qualifying dates including time/date for Brazil-Argentina 🇧🇷🇦🇷#WorldCup #Qatar2022 🇶🇦 https://t.co/RY7qYEsFNp
— AS English (@English_AS) February 19, 2021