മെസ്സിയുടെ ഉപദേശം ഫോം വീണ്ടെടുക്കാൻ തുണച്ചു, ഡെംബലെ പറയുന്നു!

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ പിഎസ്ജിയെ നേരിടുകയാണ്. മത്സരത്തിൽ സൂപ്പർ താരം ഉസ്മാൻ ഡെംബലെ കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഇപ്പോഴിതാ മത്സരത്തിന് മുന്നോടിയായി സൂപ്പർ താരം ലയണൽ മെസ്സിയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഡെംബലെ. തന്നെ ഫോം വീണ്ടെടുക്കാൻ സഹായിച്ചത് ലയണൽ മെസ്സിയുടെ ഉപദേശങ്ങളാണ് എന്നാണ് ഡെംബലെയുടെ വെളിപ്പെടുത്തൽ.ബാഴ്സയിൽ എത്തിയ ശേഷം പരിക്കുകൾ കാരണം ഏറെ കാലം ഫോമൌട്ടായിരുന്നു ഡെംബലെ. എന്നാൽ ഈ സീസണിൽ കുമാന് കീഴിൽ താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് ഡെംബലെ കാഴ്ച്ചവെക്കുന്നത്. ഇതിന് പ്രധാനപ്പെട്ട കാരണം മെസ്സിയാണ് എന്നാണ് ഡെംബലെ തുറന്നു പറഞ്ഞത്.

” ഏത് പൊസിഷനിൽ കളിക്കണമെന്നും എപ്പോൾ പാസ് ചെയ്യണമെന്നുമൊക്കെ അദ്ദേഹം എനിക്ക് പറഞ്ഞു തന്നിരുന്നു.കാരണം എന്റെയെടുത്ത്‌ ബോൾ ഉള്ളപ്പോൾ ഞാൻ ഡ്രിബ്ൾ ചെയ്യാൻ മാത്രമാണ് ഇഷ്ടപ്പെടുന്നത്. അത്കൊണ്ട് ആണ് മെസ്സി അങ്ങനെ ഉപദേശിച്ചത്.എപ്പോഴും സ്വന്തമായി മുന്നോട്ട് പോവാനാണ് ഞാൻ ഇഷ്ടപ്പെടാറുള്ളത്. എന്നാൽ ചില സമയങ്ങളിൽ ശാന്തതയോടെ കളിക്കാൻ മെസ്സി എന്നോട് പറഞ്ഞു.കൂടാതെ വൈഡ് ആയി കളിക്കാനും സഹതാരങ്ങളെ കാത്തു നിന്ന് കളിക്കാനും എപ്പോഴും മൂന്നോ നാലോ താരങ്ങളെ ഡ്രിബ്ൾ ചെയ്യാൻ ശ്രമിക്കാതിരിക്കാനും അദ്ദേഹം എന്നോട് ഉപദേശിച്ചു.മെസ്സി ഒരു ജീനിയസാണ്.അദ്ദേഹത്തിന്റെ ഈ ഉപദേശങ്ങൾ ആണ് എന്നെ ഇപ്പോൾ തുണച്ചു കൊണ്ടിരിക്കുന്നത്.ചെറുപ്പ കാലത്തും ഇപ്പോഴും അദ്ദേഹം എനിക്കൊരു പ്രചോദനമാണ്. സത്യത്തിൽ, അദ്ദേഹത്തിന്റെയൊപ്പം കളിക്കുക എന്നുള്ളത് തന്നെ ഒരു ബഹുമതിയാണ് ” ഡെംബലെ യുവേഫയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *