നെയ്മർ ഇല്ലെങ്കിലും ഞങ്ങൾ ശക്തർ, ബാഴ്സക്ക് മുന്നറിയിപ്പ് നൽകി പിഎസ്ജി താരം!
സൂപ്പർ താരം നെയ്മർ ജൂനിയർ ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യപാദത്തിൽ ഉണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കാനിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. രണ്ടാം പാദ മത്സരത്തിൽ താരം ഉണ്ടാവുമോ എന്നുള്ളതും ഉറപ്പില്ലാത്ത കാര്യമാണ്. ബാഴ്സയെ പോലെയൊരു എതിരാളികൾക്കെതിരെ താരത്തിന്റെ അഭാവം പിഎസ്ജിക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ. എന്നാൽ നെയ്മറുടെ പരിക്ക് പിഎസ്ജിയെ ബാധിക്കില്ലെന്നാണ് പിഎസ്ജി താരം ആൻഡർ ഹെരേരയുടെ കണ്ടെത്തൽ.അതിന് ഉദാഹരണമായി താരം ചൂണ്ടികാണിക്കുന്നത് കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളാണ്. നെയ്മറും എംബാപ്പെയുമില്ലാതെ പിഎസ്ജി മുന്നോട്ട് കുതിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം ഓർമ്മപ്പെടുത്തി.
🗣️Herrera sur l’absence de Neymar contre le Barça
— Goal France 🇫🇷 (@GoalFrance) February 12, 2021
« L'année dernière, nous avons également eu des matches sans Kylian ou Ney et nous nous sommes relevés. Ney est important, mais nous avons un bon bloc et un bon groupe de footballeurs qui peuvent assumer ce rôle de leader. » pic.twitter.com/u3AlVKjrQX
” കഴിഞ്ഞ വർഷം ഞങ്ങൾ നെയ്മറുടെയും എംബാപ്പെയും അഭാവത്തിൽ കളിച്ചിട്ടുണ്ട്. എന്നിട്ടും ഞങ്ങൾ മുന്നേറി.നെയ്മർ പ്രധാനപ്പെട്ട താരം തന്നെയാണ്. പക്ഷെ ഞങ്ങൾക്ക് നല്ല ടീമുണ്ട്. ഗ്രൂപ്പ് ആയി പ്രവർത്തിക്കാൻ കഴിയുന്നവരാണ് ഞങ്ങൾ.മാത്രമല്ല നായകത്വം ഏറ്റെടുക്കാൻ കഴിവുള്ള ഒരുപിടി താരങ്ങൾ ടീമിനകത്ത് തന്നെയുണ്ട് ” ഹെരേര പറഞ്ഞു. ചൊവ്വാഴ്ച രാത്രി ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 1:30-നാണ് മത്സരം.
🔴🔵 Pour Rothen, Neymar est le seul responsable de ses nombreuses blessureshttps://t.co/HpzHrC3crX
— RMC Sport (@RMCsport) February 12, 2021