തുടർച്ചയായ 15 വിജയങ്ങൾ, പെപിന്റെ 200 വിജയങ്ങൾ, ചരിത്രം കുറിച്ച് സിറ്റി!
ഇന്നലെ എഫ്എ കപ്പിൽ നടന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് മിന്നുന്ന വിജയം നേടാൻ സാധിച്ചിരുന്നു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി സ്വാൻസിയെ തകർത്തു വിട്ടത്. സിറ്റിക്ക് വേണ്ടി കെയിൽ വാക്കർ, റഹീം സ്റ്റെർലിംഗ്, ഗബ്രിയേൽ ജീസസ് എന്നിവരാണ് വല കുലുക്കിയത്.ഇരട്ടഅസിസ്റ്റുകൾ നേടിയ റോഡ്രിയും സിറ്റി നിരയിൽ തിളങ്ങി.ജയത്തോടെ സിറ്റി തുടരുകയാണ്. നിലവിൽ തുടർച്ചയായ പതിനഞ്ചാം വിജയമാണ് സിറ്റി കരസ്ഥമാക്കിയത്. എല്ലാ കോമ്പിറ്റീഷനുകളിലുമായിട്ടാണ് ഇത്.
Manchester City have now won FIFTEEN consecutive games in all competitions 👏
— Goal (@goal) February 10, 2021
That's the longest run by a top-flight side in the history of English football 🤯
History makers 🔥 pic.twitter.com/974KFbKA6v
അതായത് ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ടോപ് ഫ്ലൈറ്റ് ക്ലബുകളിൽ എല്ലാ കോമ്പിറ്റീഷനുകളിലുമായി തുടർച്ചയായ പതിനഞ്ച് വിജയങ്ങൾ നേടുന്ന ആദ്യത്തെ ക്ലബാണ് മാഞ്ചസ്റ്റർ സിറ്റി. ഇതിന് മുമ്പ് ഒരു ക്ലബും തുടർച്ചയായ 15 വിജയങ്ങൾ നേടിയിട്ടില്ല.കഴിഞ്ഞ ഡിസംബർ പതിനാറാം തിയ്യതി നടന്ന മത്സരത്തിൽ വെസ്റ്റ് ബ്രോമിനോട് സിറ്റി സമനില വഴങ്ങിയിരുന്നു. അതിന് ശേഷം പിന്നീട് കളിച്ച എല്ലാ മത്സരങ്ങളിലും സിറ്റി വിജയിച്ചു.അതേസമയം കഴിഞ്ഞ 22 മത്സരങ്ങളിൽ ഒന്നിൽ പോലും സിറ്റി തോൽവി അറിഞ്ഞിട്ടില്ല.നവംബർ 21-ആം തിയ്യതി നടന്ന മത്സരത്തിൽ ടോട്ടൻഹാമിനോടാണ് സിറ്റി അവസാനമായി തോൽവി രുചിച്ചത്. അതേസമയം സിറ്റിയുടെ പരിശീലകനായി 200 വിജയങ്ങൾ പൂർത്തിയാക്കാൻ പെപ് ഗ്വാർഡിയോളക്ക് കഴിഞ്ഞു.
15. straight. wins.
— B/R Football (@brfootball) February 10, 2021
Manchester City break the English top-flight record for consecutive wins in all competitions 🔥 pic.twitter.com/wXt87Q2fKo