ഹോം മൈതാനത്ത് എന്തും ചെയ്യാൻ കെൽപ്പുള്ളവരാണ് തങ്ങളെന്ന് കൂമാൻ!
ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന സെമി ഫൈനലിന്റെ ആദ്യപാദ എഫ്സി ബാഴ്സലോണയെ കരുത്തരായ സെവിയ്യ കീഴടക്കിയിരുന്നു. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സ വിജയം നേടിയത്. മത്സരത്തിൽ മികച്ച പ്രകടനം ബാഴ്സ പുറത്തെടുത്തെങ്കിലും കിട്ടിയ അവസരം മുതലെടുത്തു കൊണ്ട് സെവിയ്യ വിജയിച്ചു കയറുകയായിരുന്നു.ഇപ്പോഴിതാ മത്സരഫലത്തിൽ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് ബാഴ്‌സ പരിശീലകൻ കൂമാൻ. തങ്ങൾ നല്ലൊരു റിസൾട്ട് അർഹിച്ചിരുന്നുവെന്നാണ് കൂമാൻ മത്സരശേഷം പ്രസ്താവിച്ചത്. എന്നാൽ പ്രതീക്ഷകൾ കൈവിടാൻ കൂമാൻ ഒരുക്കമല്ല. രണ്ടാം പാദ മത്സരത്തിൽ വിജയിക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് കൂമാൻ കൂട്ടിച്ചേർത്തു. ഹോം മൈതാനത്ത് എന്തും ചെയ്യാൻ കെൽപ്പുള്ളവരാണ് തങ്ങളെന്നും കൂമാൻ അറിയിച്ചു.
Koeman hasn't given up on the Copa del Rey yet 🤞https://t.co/sUUkM3nnjr pic.twitter.com/72YL42oA4G
— MARCA in English (@MARCAinENGLISH) February 11, 2021
” ഞങ്ങൾ ഇതിലും നല്ല ഒരു റിസൾട്ട് അർഹിച്ചിരുന്നു. നല്ല രീതിയിൽ തന്നെയാണ് ഞങ്ങൾ കളിച്ചത്. ഞങ്ങൾ പോരാട്ടം തുടരുക തന്നെ ചെയ്യും.മികച്ച ഒരു ടീമിനെതിരെയാണ് ഞങ്ങൾ കളിച്ചത്.വളരെ ഫിസിക്കലായിട്ടുള്ള ഒരു മത്സരമായിരുന്നു.ഞങ്ങൾ മത്സരത്തെ വിലയിരുത്തും.രണ്ടാം പാദത്തിന് മുമ്പ് ഒട്ടേറെ മത്സരങ്ങൾ ഇനിയും കളിക്കാനുണ്ട്.രണ്ടാം പാദ മത്സരം വിജയിക്കാൻ വേണ്ടി ഞങ്ങൾ ശ്രമിക്കും അവിടെയൊരു പ്രതീക്ഷയുണ്ട്.ബുദ്ധിമുട്ടാവുമെന്നറിയാം.പക്ഷെ ഹോം മൈതാനത്ത് എന്തും ചെയ്യാൻ കെൽപ്പുള്ളവരാണ് ഞങ്ങൾ ” കൂമാൻ മത്സരശേഷം പറഞ്ഞു.
Ronald Koeman: "I think we deserved more" https://t.co/TMB7ANpu1O
— footballespana (@footballespana_) February 10, 2021