ഇരട്ടഗോളുകളുമായി ലെവന്റോസ്ക്കി, ബയേൺ ക്ലബ് വേൾഡ് കപ്പ് ഫൈനലിൽ!

ഒരിക്കൽ കൂടി സൂപ്പർ സ്‌ട്രൈക്കർ റോബർട്ട്‌ ലെവന്റോസ്ക്കി ബയേണിന്റെ രക്ഷകനായി. ഇന്നലെ നടന്ന ക്ലബ്ബ് വേൾഡ് കപ്പ് സെമി ഫൈനലിൽ അൽ അഹ്ലിയെയാണ് ബയേൺ മ്യൂണിക്ക് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബയേൺ വിജയം കരസ്ഥമാക്കിയത്.ഈ രണ്ടു ഗോളുകളും സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ വകയായിരുന്നു. ജയത്തോടെ ക്ലബ്ബ് വേൾഡ് കപ്പ് ഫൈനലിൽ ബയേൺ മ്യൂണിക്ക് പ്രവേശിച്ചു.

മത്സരത്തിന്റെ പതിനേഴാം മിനിട്ടിലാണ് റോബർട്ട് ലെവൻഡോവ്സ്കി ആദ്യ ഗോൾ നേടുന്നത്. തുടർന്ന് മത്സരം അവസാനിക്കാൻ നാലു മിനിറ്റ് മാത്രം ശേഷിക്കേ ലെവൻഡോവ്സ്കി തന്നെ രണ്ടാം ഗോളും കണ്ടെത്തി.ഫൈനലിൽ ടൈഗ്രസിനെയാണ് ബയേൺ നേരിടുന്നത്. നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളാണ് ബയേൺ മ്യൂണിക്ക്.

Leave a Reply

Your email address will not be published. Required fields are marked *