ലിവർപൂളിനെ ആൻഫീൽഡിലിട്ട് നാണംകെടുത്തി സിറ്റിയുടെ വിജയത്തേരോട്ടം, പ്ലയെർ റേറ്റിംഗ്!
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അവർ ലിവർപൂളിനെ ആൻഫീൽഡിലിട്ട് കശാപ്പ് ചെയ്തത്.മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ സിറ്റി കത്തികയറുകയായിരുന്നു. ലിവർപൂൾ ഗോൾകീപ്പർ ആലിസണിന്റെ പിഴവുകളും ലിവർപൂളിന് വിനയായി.മത്സരത്തിന്റെ 37-ആം മിനുട്ടിൽ ഗുണ്ടോഗൻ പെനാൽറ്റി പാഴാക്കിയത് സിറ്റിക്ക് തിരിച്ചടിയാവുമെന്ന് ധരിച്ചിരുന്നു.എന്നാൽ 49-ആം മിനുട്ടിൽ ഗുണ്ടോഗൻ തന്നെ ലീഡ് നേടികൊടുക്കുകയായിരുന്നു.63-ആം മിനുട്ടിൽ സലാ ഇതിന് പെനാൽറ്റിയിലൂടെ പകരം വീട്ടി. എന്നാൽ 73-ആം മിനുട്ടിൽ ഗുണ്ടോഗൻ,76-ആം മിനുട്ടിൽ സ്റ്റെർലിംഗ്,83-ആം മിനിറ്റിൽ ഫോഡൻ എന്നിവർ ഗോൾ നേടിയതോടെ ലിവർപൂളിന് മറുപടിയുണ്ടായിരുന്നില്ല. ജയത്തോടെ സിറ്റി 50 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.40 പോയിന്റുള്ള ലിവർപൂൾ നാലാം സ്ഥാനത്തുമാണ്. പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Pep Guardiola finally gets a win at Anfield with Manchester City 🎨 pic.twitter.com/srKshFLD7H
— B/R Football (@brfootball) February 7, 2021
ലിവർപൂൾ : 5.99
സലാ : 6.6
ഫിർമിനോ : 6.4
മാനെ : 6.3
ജോനസ് : 7.0
വിനാൾടം : 6.0
തിയാഗോ : 6.4
റോബർട്ട്സൺ : 5.8
ഹെന്റെഴ്സൺ : 5.9
ഫാബിഞ്ഞോ : 5.4
അർണോൾഡ് : 6.8
ആലിസൺ : 3.4
മിൽനർ : 5.9-സബ്
ഷാക്കിരി : 5.9-സബ്
സിമികാസ് : 5.9-സബ്
What a performance, what a night – what a victory at Anfield 🔥🎱 Very proud of the boys! 💙💙💙 @ManCity pic.twitter.com/skldyhzbzA
— Ilkay Gündogan (@IlkayGuendogan) February 7, 2021
മാഞ്ചസ്റ്റർ സിറ്റി : 7.38
ഫോഡൻ : 9.3
സ്റ്റെർലിംഗ് : 9.2
മഹ്റസ് : 6.5
സിൽവ : 7.8
റോഡ്രിഗോ : 7.3
ഗുണ്ടോഗൻ : 7.7
ക്യാൻസലോ : 7.2
സ്റ്റോനെസ് : 6.8
ഡയസ് : 6.3
സിൻചെങ്കോ :7.3
എഡേഴ്സൺ : 6.6
ജീസസ് : 6.7-സബ്