മെസ്സി പിഎസ്ജിയിലേക്കെത്താൻ സാധ്യതയെന്ന് ഡി മരിയ, ആശ്ചര്യം തോന്നുന്നുവെന്ന് പിക്വേ!

കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജി സൂപ്പർ താരവും അർജന്റീനയിൽ മെസ്സിയുടെ സഹതാരവുമായ എയ്ഞ്ചൽ ഡി മരിയ മെസ്സിയെ കുറിച്ച് വീണ്ടും പ്രസ്താവനയുമായി രംഗത്ത് വന്നത്. മെസ്സി പിഎസ്ജിയിലേക്കെത്താൻ വലിയ തോതിലുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട് എന്നാണ് ഡിമരിയ പ്രസ്താവിച്ചത്. എന്നാൽ ഇതിനെതിരെ ബാഴ്സ പരിശീലകൻ കൂമാൻ ഉൾപ്പടെയുള്ളവർ പ്രതികരിച്ചിരുന്നു. പിഎസ്ജി ബഹുമാനമില്ലാതെയാണ് പെരുമാറുന്നത് എന്നാണ് കൂമാൻ ഇതേകുറിച്ച് പറഞ്ഞത്. ഡിമരിയ പ്രസ്താവനയെ കുറിച്ച് ഒന്നും പറയാനില്ലെന്ന് പിഎസ്ജി പരിശീലകൻ പറഞ്ഞിരുന്നു. ഏതായാലും ഈ വിഷയത്തിൽ തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് ബാഴ്സ സൂപ്പർ താരം ജെറാർഡ് പിക്വേ.

ആശ്ചര്യം തോന്നുന്നു എന്നാണ് ഇതേകുറിച്ച് പിക്വേ പറഞ്ഞത്.കഴിഞ്ഞ ദിവസം പോസ്റ്റ്‌ യുണൈറ്റഡിനോട് സംസാരിക്കുകയായിരുന്നു പിക്വേ.” ഒരു ടീമിലുള്ള താരത്തെ കുറിച്ച് മറ്റൊരു ടീമിലുള്ള താരം ഇങ്ങനെ പറഞ്ഞു എന്നുള്ളത് ആശ്ചര്യമായി തോന്നുന്നു.അദ്ദേഹം എന്ത് ഉദ്ദേശത്തിലാണ് അങ്ങനെ പറഞ്ഞു എന്നുള്ളത് നിങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കണം ” പിക്വേ പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ ഇരുടീമുകളും കൊമ്പുകോർക്കാനിരിക്കുകയാണ്. എന്നാൽ ഇരുടീമുകളുടെയും തമ്മിലുള്ള ബന്ധം അത്ര നല്ലരീതിയിൽ അല്ല. മെസ്സിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരുടീമുകൾക്കിടയിലും ഉരസൽ നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മത്സരം ആവേശകരമാവുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *