മെസ്സി അത്ലെറ്റിക്കോ മാഡ്രിഡിലേക്കെത്താൻ കൊതിച്ച് അർജന്റൈൻ സഹതാരം!
സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവി എവിടെയാകുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. താരം ബാഴ്സയിൽ തന്നെ തുടരുമോ അതോ ക്ലബ് വിട്ട് പുറത്ത് പോവുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഫുട്ബോൾ ലോകത്തെ പലരും മെസ്സിയെ തങ്ങളുടെ ക്ലബുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ സംസാരങ്ങൾ ഉയർന്നു വന്നത് പിഎസ്ജിയുടെ ഭാഗത്തു നിന്നാണ്. മെസ്സിയുടെ അർജന്റൈൻ സഹതാരങ്ങളായ ഡിമരിയയും പരേഡസും മെസ്സി പിഎസ്ജിയിൽ എത്തണമെന്ന ആഗ്രഹം തുറന്നു പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു അർജന്റൈൻ സഹതാരം കൂടി മെസ്സിയെ തന്റെ ക്ലബ്ബിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. അത്ലെറ്റിക്കോ മാഡ്രിഡിന്റെ എയ്ഞ്ചൽ കൊറേയയാണ് മെസ്സി തന്റെ ക്ലബ്ബിൽ എത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.
An international team-mate wants Lionel Messi to join him at @Atleti!
— MARCA in English (@MARCAinENGLISH) February 2, 2021
🗣️ https://t.co/dzQwOtkcUm pic.twitter.com/8bYcUhHY2D
” മെസ്സിക്ക് വേണ്ടി അത്ലെറ്റിക്കോ മാഡ്രിഡിന്റെ വാതിലുകൾ തുറന്നു കിടക്കും ” എന്നാണ് കൊറേയ ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മുമ്പും ചില അത്ലെറ്റിക്കോ താരങ്ങൾ ഈ ആഗ്രഹങ്ങൾ പങ്കുവെച്ചിരുന്നു. അതേസമയം ലൂയിസ് സുവാരസിനെ കുറിച്ചും കൊറേയ പറഞ്ഞു. സുവാരസിനെ എങ്ങനെ ബാഴ്സ വിട്ടു എന്നുള്ളത് തനിക്ക് മനസ്സിലാവുന്നില്ല എന്നാണ് ഈ അർജന്റൈൻ താരം പറഞ്ഞത്. ” സുവാരസിനെ പോലെയൊരു സ്ട്രൈക്കറെ എങ്ങനെ വിടാൻ ബാഴ്സക്ക് തോന്നി എന്നുള്ളത് എനിക്ക് മനസ്സിലാവുന്നില്ല.അസാമാന്യനായ താരമാണ് അദ്ദേഹം.അദ്ദേഹം ഞങ്ങളോടൊപ്പമുള്ളതിൽ ഞങ്ങൾ സന്തോഷവാൻമാരാണ് ” എയ്ഞ്ചൽ കൊറേയ പറഞ്ഞു.
🤔 🇺🇾🔴⚪ Jugosa reflexión de Koeman sobre el fichaje de Suárez por el Atlético. #Atleti #LaLiga #Fichajes
— Atlético de Madrid (@Atletico_MD) February 2, 2021
➡https://t.co/t75lnx5xW9