ബാഴ്‌സയിൽ മറ്റൊരു നാഴികകല്ല് പിന്നിട്ട് ലയണൽ മെസ്സി!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ബാഴ്‌സയുടെ ആദ്യ ഗോൾ പിറന്നത് ലയണൽ മെസ്സിയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഒരു ഫ്രീകിക്ക് ഗോളാണ് ഇന്നലത്തെ മത്സരത്തിൽ മെസ്സി നേടിയത്. ഈ ഗോളോടെ മറ്റൊരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ലയണൽ മെസ്സി.എഫ്സി ബാഴ്സലോണക്ക്‌ വേണ്ടി 650 ഗോളുകൾ മെസ്സി ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. ഇന്നലത്തെ ഗോളാണ് മെസ്സിയുടെ ബാഴ്‌സ ജേഴ്‌സിയിലെ 650-ആം ഗോൾ.ഇതിൽ 456 ഗോളുകൾ ലാലിഗയിൽ ആയിരുന്നു.ഇതിൽ 49 ഗോളുകളും മെസ്സി ഫ്രീകിക്കിൽ നിന്നാണ് നേടിയിട്ടുള്ളത്.

കഴിഞ്ഞ നാലു ഫ്രീകിക്ക്‌ ശ്രമങ്ങളിൽ രണ്ടെണ്ണം മെസ്സി ഗോളാക്കി കഴിഞ്ഞിട്ടുണ്ട്.ബാഴ്സ ജേഴ്സിയിൽ മെസ്സിയുടെ ആദ്യഗോളിന് വഴിയൊരുക്കിയത് റൊണാൾഡിഞ്ഞോയായിരുന്നു.മെസ്സിയുടെ അഞ്ഞൂറാം ഗോൾ റയൽ മാഡ്രിഡിനെതിരെയായിരുന്നു. സാന്റിയാഗോ ബെർണാബുവിൽ വെച്ച് നേടിയ ആ ഗോളിന് ശേഷമാണ് മെസ്സി ജേഴ്സിയൂരി ആഘോഷം നടത്തിയത്.മെസ്സിയുടെ അറുന്നൂറാം ഗോൾ ലിവർപൂളിനെതിരെയായിരുന്നു.ചാമ്പ്യൻസ് ലീഗിലായിരുന്നു അത്.650-ആം ഗോൾ ഒരു ഫ്രീകിക്കിലൂടെ നേടിക്കൊണ്ട് മെസ്സി അവിസ്മരണീയമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *