പിഎസ്ജി കാണിക്കുന്നത് അനാദരവ്, ഫിഫ നടപടിയെടുക്കണമെന്ന് ലപോർട്ട!

ഒരിക്കൽ കൂടി പിഎസ്ജിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ബാഴ്സ പ്രസിഡന്റ്‌ സ്ഥാനാർത്ഥി ജോൺ ലപോർട്ട. കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജി ബാഴ്സയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ഇദ്ദേഹം ആരോപിച്ചത്. ഒരിക്കൽ കൂടി ഇക്കാര്യത്തിൽ അദ്ദേഹം പ്രതികരണമറിയിച്ചിരിക്കുകയാണ്. പിഎസ്ജി ബാഴ്സയോട് കാണിക്കുന്നത് അനാദരവാണെന്നും യുവേഫയോ ഫിഫയോ പിഎസ്ജിക്കെതിരെ നടപടികൾ കൈക്കൊള്ളണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവിശ്യം. മെസ്സിയെ പറ്റി പിഎസ്ജി അധികൃതർ സംസാരിക്കുന്നതാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്.2003 മുതൽ 2010 വരെ ബാഴ്സയുടെ പ്രസിഡന്റ്‌ ആയിരുന്നു ഇദ്ദേഹം. ഇത്തവണയും ഇദ്ദേഹത്തിനാണ് സാധ്യത കല്പിക്കപ്പെടുന്നത്.

” പിഎസ്ജിയെ പോലെയൊരു ക്ലബ് ബാഴ്സയോട് തീർത്തും അനാദരവാണ് കാണിക്കുന്നത്.മെസ്സിയെ സൈൻ ചെയ്യുമെന്ന് പരസ്യമായാണവർ സംസാരിക്കുന്നത്. ഇത് നിയമങ്ങൾക്കെതിരെയാണ്. മറ്റൊരു ക്ലബ്ബിനെ അസ്ഥിരപ്പെടുത്തന്ന ഇത്തരം പ്രസ്താവനകൾ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. അത്കൊണ്ട് തന്നെ ഈയൊരു കാര്യത്തിൽ യുവേഫയോ ഫിഫയോ നടപടി എടുക്കേണ്ടതുണ്ട്.മെസ്സിയുടെ ട്രാൻസ്ഫറിനെ കുറിച്ച് മറ്റു ക്ലബുകൾ എന്തിനാണ് സംസാരിക്കുന്നത്? പ്രത്യേകിച്ച് ബാഴ്‌സക്ക്‌ ഒരു പ്രസിഡന്റ്‌ ഇല്ലാത്ത ഈയൊരു സാഹചര്യത്തിൽ അത് ഒട്ടും ഉചിതമല്ല ” ലപോർട്ട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *