പിഎസ്ജി ബാഴ്സയെ നശിപ്പിക്കാൻ ശ്രമിക്കുന്നു : ലപോർട്ട!

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അടുത്ത സീസണിൽ മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറുമെന്ന്. പിഎസ്ജി പരിശീലകനും പിഎസ്ജി താരങ്ങളും പിഎസ്ജി സ്പോർട്ടിങ് ഡയറക്ടറുമെല്ലാം ഇതേ കുറിച്ച് അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മുൻ ബാഴ്സ പ്രസിഡണ്ടും നിലവിൽ ബാഴ്‌സ പ്രസിഡണ്ട് സ്ഥാനാർഥിയുമായ ജോൺ ലപോർട്ട. കഴിഞ്ഞ ദിവസം ആർടിവിഇക്ക്‌ നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്. പിഎസ്ജി ബാഴ്സയെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.

” പിഎസ്ജി ചെയ്യുന്നത് ശരിയായ പ്രവർത്തിയാണെന്ന് തോന്നുന്നില്ല. ഇതൊരിക്കലും അംഗീകരിക്കാനാവാത്തതാണ്.പിഎസ്ജി ഇക്കാര്യത്തിൽ മൗനം പാലിച്ചേ മതിയാകൂ. എന്തെന്നാൽ ഇത് വഴി പിഎസ്ജി ബാഴ്സയെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. ക്ലബ്ബിനെയും ടീമിനെയും ഇത് അസ്ഥിരപ്പെടുത്തും.ഞങ്ങൾ ആ കളിക്കില്ല. പിഎസ്ജിക്ക് ഒരു ഉയർന്ന ക്ലബ്ബ് ആവണമെന്നുണ്ടെങ്കിൽ അവർ ഇത്തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കിയേ മതിയാകൂ ” ലപോർട്ട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *