സൂപ്പർ താരങ്ങൾ തിളങ്ങി, പിഎസ്ജിക്ക് തകർപ്പൻ ജയം!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജിക്ക് വിജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പിഎസ്ജി മോണ്ടെപെല്ലിയറിനെ തകർത്തു വിട്ടത്. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, കിലിയൻ എംബാപ്പെ, മൗറോ ഇകാർഡി എന്നിവരെല്ലാം മത്സരത്തിൽ തിളങ്ങുകയായിരുന്നു. മൗറിസിയോ പോച്ചെട്ടിനോക്ക് കീഴിലുള്ള ആദ്യ വമ്പൻ വിജയമാണിത്. ഇരട്ടഗോളുകൾ നേടിയ എംബാപ്പെയാണ് പിഎസ്ജിയുടെ ഹീറോ. ഒരു ഗോൾ നെയ്മറും ഒരു ഗോൾ ഇകാർഡിയും നേടി.ജയത്തോടെ പോയിന്റ് ടേബിളിൽ പിഎസ്ജി ഒന്നാമതെത്തി.21മത്സരങ്ങളിൽ നിന്ന് 45 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം.14 വിജയവും 3 സമനിലയും 4 തോൽവിയുമാണ് പിഎസ്ജിക്കുള്ളത്.
34' ⚽️ Mbappe
— BBC Sport (@BBCSport) January 22, 2021
60' ⚽️ Neymar
61' ⚽️ Icardi
63' ⚽️ Mbappe
PSG turned on the style in the second half to go three points clear at the top – and boost their goal difference.
നെയ്മർ, എംബാപ്പെ, ഡിമരിയ, ഇകാർഡി എന്നിവരെ അണിനിരത്തിയാണ് പോച്ചെട്ടിനോ തന്ത്രങ്ങൾ മെനഞ്ഞത്.18-ആം മിനുട്ടിൽ തന്നെ ജോനാസ് ഓംലിൻ റെഡ് കണ്ട് പുറത്ത് പോയത് മോണ്ടെക്ക് തിരിച്ചടിയായി.34-ആം മിനുട്ടിലാണ് ആദ്യ ഗോൾ പിറന്നത്. ഡിമരിയയുടെ അസിസ്റ്റിൽ നിന്ന് എംബാപ്പെയാണ് ഗോൾ നേടിയത്.60-ആം മിനുട്ടിൽ നെയ്മറിന്റെ ഗോൾ വന്നു. എംബാപ്പെയാണ് ഈ ഗോളിന് വഴിയൊരുക്കിയത്.61-ആം മിനുട്ടിൽ തന്നെ ഇകാർഡിയും ഗോൾ കണ്ടെത്തി.പിന്നാലെ എംബാപ്പെയുടെ രണ്ടാം ഗോളും വന്നു.63-ആം മിനുട്ടിൽ ഇകാർഡിയുടെ അസിസ്റ്റിൽ നിന്നാണ് എംബാപ്പെ ഇരട്ടഗോൾ തികച്ചത്.കേവലം നാലു മിനുറ്റിനിടെയാണ് മൂന്ന് ഗോളുകൾ മോന്റെപെല്ലിയർ വഴങ്ങിയത്.
Neymar 🤝 Icardi 🤝 Mbappe
— Goal (@goal) January 22, 2021
All three are on the scoresheet for PSG tonight pic.twitter.com/57wUeLJpcV