മെസ്സിയെ തങ്ങൾക്ക് വേണം, പിഎസ്ജിയുടെ അർജന്റൈൻ താരം പറയുന്നു!
സൂപ്പർ താരം ലയണൽ മെസ്സിക്ക് അനുയോജ്യമായ ക്ലബ് പിഎസ്ജിയാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം മുൻ ബ്രസീലിയൻ ഇതിഹാസതാരം റിവാൾഡോ പ്രസ്താവിച്ചത്. അതിന് ഒരുപാട് കാരണങ്ങളും അദ്ദേഹം നിരത്തിയിരുന്നു. നെയ്മറുടെ സാന്നിധ്യവും മെസ്സിയുടെ പ്രായവുമൊക്കെ ഇതിന് കാരണമായി അദ്ദേഹം കണക്കാക്കിയിരുന്നു. മാത്രമല്ല മെസ്സി പിഎസ്ജിയുടെ ലിസ്റ്റിൽ ഉണ്ടെന്ന് പിഎസ്ജി ഡയറക്ടർ ലിയനാർഡോ തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മെസ്സി പിഎസ്ജിയിൽ എത്താൻ തങ്ങൾ ആഗ്രഹിക്കുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പിഎസ്ജിയുടെ അർജന്റൈൻ താരം ലിയാൻഡ്രോ പരേഡസ്. കഴിഞ്ഞ ദിവസം മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Leandro Paredes wants Lionel Messi at PSG 🤝 pic.twitter.com/f2DWZ92FUu
— Goal (@goal) January 21, 2021
” മെസ്സി നിങ്ങളുടെ ടീമിൽ വേണമെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കും. അത് സ്വാഭാവികമാണ്.പക്ഷെ തീരുമാനം എടുക്കേണ്ടത് മെസ്സിയാണ്. മാത്രമല്ല ലിയനാർഡോയും പ്രസിഡന്റും അദ്ദേഹത്തെ കൺവിൻസ് ചെയ്യിക്കാൻ ശ്രമിക്കും.മുമ്പ് പറഞ്ഞത് പോലെ തന്നെ തീരുമാനം കൈക്കൊള്ളേണ്ടത് മെസ്സി മാത്രമാണ്. മെസ്സി ഇവിടെ ഉണ്ടായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് സാധ്യമാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു ” പരേഡസ് പറഞ്ഞു. നിൽവിൽ അർജന്റൈൻ ടീമിൽ ഇരുവരും ഒരുമിച്ച് കളിക്കുന്നുണ്ട്.
Paredes on Messi at PSG:
— Goal (@goal) January 21, 2021
"It’s natural that we all want Messi in our team. But these are decisions that belong to the club, Leonardo and our president to convince him to come to us." 🤞 pic.twitter.com/YpBg0RTzsZ