ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പോരാട്ടവീര്യം, പ്രശംസിച്ച് പരിശീലകൻ !
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ത്രസിപ്പിക്കുന്ന വിജയം നേടിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചിരവൈരികളായ ബംഗ്ളൂരു എഫ്സിയെ കൊമ്പൻമാർ തകർത്തെറിഞ്ഞത്. മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് വീരോചിത തിരിച്ചു വരവ് നടത്തിയത്. മലയാളി താരം രാഹുൽ കെപി നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് ആവേശവിജയം സമ്മാനിച്ചത്. മത്സരശേഷം ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മനോഭാവത്തെ പ്രശംസിച്ചിരിക്കുകയാണ് പരിശീലകൻ കിബു വിക്കുന. ഒരു വിട്ടു കൊടുക്കാത്ത ആ പോരാട്ടവീര്യത്തെയും ശൗര്യത്തേയുമാണ് കിബു വിക്കുന പ്രശംസിച്ചത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
💪 𝐍𝐄𝐕𝐄𝐑 𝐆𝐈𝐕𝐄 𝐔𝐏 💪
— Goal India (@Goal_India) January 20, 2021
Kibu 🎙 https://t.co/iahVRtzW3o#ISL #KBFCBFC #KBFC
” ഞങ്ങളുടെ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് താരങ്ങളുടെ മനോഭാവവും ആത്മാർത്ഥയും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വളരെ മികച്ച ഒരു മനോഭാവമാണ് ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടായത്. ഒരിക്കലും മത്സരം വിട്ടു നൽകാത്ത ഒരു പോരാട്ടവീര്യമാണ് താരങ്ങളിൽ ഉണ്ടായിരുന്നത്. ഒരുപാട് മികച്ച താരങ്ങൾ ഉള്ള ടീമാണ് ബാംഗ്ളൂരു. അതിനാൽ തന്നെ മത്സരം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. അവർക്ക് ലഭിച്ച ഒരേയൊരു അവസരം അവർ ഗോളാക്കി മാറ്റി. അവരുടെ ത്രോകൾ മികച്ചതാണ് എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നിട്ടും ഞങ്ങൾ ഗോൾ വഴങ്ങി. പക്ഷെ ഞങ്ങൾ തിരിച്ചു വന്നു. ഏതായാലും ഞങ്ങൾ സന്തോഷവാൻമാരാണ്. വളരെ നിർണായകമായ മൂന്ന് പോയിന്റുകൾ ഞങ്ങൾക്ക് ലഭിച്ചു ” കിബു പറഞ്ഞു.
Bengaluru wanted the referee to stop the game before Kerala Blasters' first goal 👀#ISL #KBFCBFChttps://t.co/dtIAaROjyH
— Goal India (@Goal_India) January 20, 2021