ലുക്കാ ജോവിച്ചിന്റെ ഇരട്ടഗോൾ, സിദാൻ പ്രതികരിച്ചത് ഇങ്ങനെ !

ഈ ജനുവരിയിലെ ട്രാൻസ്ഫറിലായിരുന്നു റയൽ മാഡ്രിഡ്‌ സ്‌ട്രൈക്കർ ലുക്കാ ജോവിച്ച് തന്റെ പഴയ ക്ലബായ ഫ്രാങ്ക്ഫർട്ടിലേക്ക് ലോണിൽ ചേക്കേറിയത്. ഒന്നര വർഷത്തോളം റയൽ മാഡ്രിഡിൽ ചിലവഴിച്ച താരത്തിന് ഒട്ടും ഫോം കണ്ടെത്താനായിരുന്നില്ല. കേവലം രണ്ട് ഗോളുകൾ മാത്രമാണ് താരം റയൽ ജേഴ്സിയിൽ നേടിയത്. ഇതോടെ താരം ലോണിൽ തന്റെ പഴയ ക്ലബ്ബിലേക്ക് തന്നെ മടങ്ങുകയായിരുന്നു. അവിടെ രണ്ടാം വരവ് നടത്തിയ ജോവിച്ച് പകരക്കാരനായി ഇറങ്ങി കൊണ്ട് വിമർശകരുടെ വായടപ്പിക്കുകയായിരുന്നു. ഇരട്ടഗോളുകളാണ് താരം മുപ്പത് മിനുട്ടിനുള്ളിൽ നേടിയത്. ഇതോടെ പലരും സിദാനെ പഴിചാരിയിരുന്നു. ഈ വിഷയത്തോട് പ്രതികരിച്ചിരിക്കുകയാണ് സിദാൻ. ജോവിച്ചിന്റെ കാര്യത്തിൽ സന്തോഷമുണ്ടെന്നും എന്നാൽ റയൽ മാഡ്രിഡിൽ കാര്യങ്ങൾ വ്യത്യസ്ഥമാണ് എന്നും അതിനെ പരിശീലകനെ കുറ്റം പറയേണ്ട ആവിശ്യമില്ല എന്നുമാണ് സിദാൻ പ്രതികരിച്ചത്. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദാൻ.

” ഞാൻ സന്തോഷവാനാണ്. എനിക്കത് ഇഷ്ടവുമായി. എല്ലാവർക്കും ഞാൻ നല്ലത് വരട്ടെ എന്നാശംസിക്കുന്നു. പക്ഷെ മാഡ്രിഡ്‌ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞാൻ ഇവിടെ താരമായും നിന്നിട്ടുണ്ട്. ആ പരിചയവും എനിക്കുണ്ട്. ലുക്കയെ വാങ്ങിയത് നല്ലൊരു ഓപ്ഷൻ ആയിട്ടാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. ഒരു ദിവസം റയൽ മാഡ്രിഡിന് വേണ്ടിയും ജോവിച്ച് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷെ അകത്തും പുറത്തും മാഡ്രിഡ്‌ വ്യത്യസ്ഥമാണ്. അദ്ദേഹത്തിന് നല്ല ഭാവിയുണ്ട്. എല്ലാവർക്കും വേണ്ടി ഇതേ ഫോം റയലിൽ തുടരാൻ അദ്ദേഹത്തിന് സാധിക്കും. ഇവിടെ എപ്പോഴും നല്ല രീതിയിൽ ഉള്ള കോമ്പിറ്റീഷൻ ഉണ്ടാവും. അതിന് പരിശീലകനെയല്ല കുറ്റം പറയേണ്ടത് ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *