മെസ്സിയോ ക്രിസ്റ്റ്യാനോയോ? വ്യക്തമായ ഉത്തരവും വിത്യാസവും പറഞ്ഞ് ആർതർ !
മെസ്സിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം താരങ്ങളിൽ ഒരാളാണ് ആർതർ. കഴിഞ്ഞ സീസണിൽ എഫ്സി ബാഴ്സലോണക്കൊപ്പം കളിച്ച താരം നിലവിൽ യുവന്റസിലാണ് കളിക്കുന്നത്. ഇരുവർക്കുമൊപ്പം കളിച്ച താരങ്ങൾ നേരിടേണ്ടി വരുന്ന പ്രധാനപ്പെട്ട ചോദ്യമാണ് ആരാണ് മികച്ചതെന്ന്. ഈ ചോദ്യം കഴിഞ്ഞ ദിവസം ആർതറിന് നേരിടേണ്ടി വന്നു. ഇപ്രാവശ്യം താരം വ്യക്തമായും ഉത്തരം പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തനിക്ക് മികച്ചതായി തോന്നിയത് എന്നാണ് ആർതറിന്റെ അഭിപ്രായം. കൂടാതെ ഇരുവരും തമ്മിലുള്ള വിത്യാസവും ആർതർ വിശദമാക്കി. ഡെസിംപഡിഡോസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആർതർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
Arthur appears to have changed his mind 🔁https://t.co/8z2wTQVuFI
— talkSPORT (@talkSPORT) January 19, 2021
” മെസ്സിയെക്കാൾ കൂടുതൽ സ്വയം എക്സ്പ്രെസ് ചെയ്യുന്ന വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഡ്രസിങ് റൂമിലുള്ള എല്ലാവരുമായും അദ്ദേഹത്തിന് ബന്ധം കാണും. ഡ്രസിങ് റൂമിൽ വളരെയധികം സജീവനാണ് റൊണാൾഡോ. എല്ലാവരുമായും നല്ല ബന്ധം പുലർത്തും. ഒരേ ഭാഷയിൽ തന്നെയാണ് സംസാരിക്കുന്നതെങ്കിൽ അത് കൂടുതൽ എളുപ്പകരമാവും. നേതൃത്വഗുണത്തിന്റെ കാര്യത്തിൽ ഓരോ വ്യക്തികൾക്കും അവരുടേതായ ഗുണമുണ്ടാവും. മെസ്സിയുടേത് അങ്ങനെയൊന്നും കാണാൻ സാധിക്കില്ല. പക്ഷെ ബോൾ കാലിൽ ലഭിച്ചാൽ മെസ്സി ഒരു നായകനായി മാറും. നിലവിൽ മെസ്സിയെക്കാൾ കൂടുതൽ മുൻഗണന ഞാൻ നൽകുന്നത് ക്രിസ്റ്റ്യാനോക്കാണ്. അദ്ദേഹത്തോടൊപ്പമാണ് ഞാൻ കളിക്കുന്നത്. ഞാൻ ക്രിസ്റ്റ്യാനോയുടെ വളരെ അടുത്ത സുഹൃത്തൊന്നുമല്ല. എന്നാലും ഞങ്ങൾക്കിടയിൽ നല്ല ബന്ധമാണ് ” ആർതർ പറഞ്ഞു.
Juventus' Arthur explains the difference between Cristiano Ronaldo and Lionel Messi's personalities https://t.co/4vhWVKNfkz
— The Sun Football ⚽ (@TheSunFootball) January 18, 2021