മെസ്സി പരിശീലനത്തിനെത്തി, ആരാധകർക്ക് ആശ്വാസം !
ബാഴ്‌സയുടെ ആരാധകർക്ക് ആശ്വാസമായി കൊണ്ട് സൂപ്പർ താരം ലയണൽ മെസ്സി പരിശീലനത്തിനെത്തി. ഇന്നലെ നടന്ന പരിശീലനസെഷനിലാണ് മെസ്സി പങ്കെടുത്തത്. മുഴുവൻ സമയവും മെസ്സി പരിശീലനം നടത്തിയതായാണ് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് നടക്കുന്ന സൂപ്പർ കോപ്പ ഫൈനലിൽ താരം കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച നടന്ന പരിശീലനം മെസ്സിക്ക് പരിക്ക് കാരണം നഷ്ടമായത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ ഇന്നലത്തെ പരിശീലനത്തിൽ മെസ്സി എത്തിയതോടെ ആരാധകർക്ക് പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.
🏋️♂️ ¡Messi se entrena a tope antes de la final de la Supercopa ante el Athletic!
— Mundo Deportivo (@mundodeportivo) January 16, 2021
🔋 El argentino se ejercitó con el resto del grupo y también lo hizo Dest, con molestias desde antes de la semifinalhttps://t.co/A9q7PzJxic pic.twitter.com/T2eWUe1lLL
റയൽ സോസിഡാഡിനെതിരായ സെമി ഫൈനലിനുള്ള സ്‌ക്വാഡിൽ താരം ഇടം നേടിയിരുന്നുവെങ്കിലും കളിക്കാൻ സാധിച്ചിരുന്നില്ല. ഫൈനലിൽ അത്‌ലെറ്റിക്ക് ബിൽബാവോയാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് മത്സരം. മെസ്സി കളിക്കുന്നില്ലെങ്കിൽ അത് ബാഴ്സയെ വലിയ തോതിൽ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം മെസ്സിക്കാണ് കൂമാൻ നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരം റെഡി ആണോ എന്ന് അദ്ദേഹത്തിനറിയാമെന്നായിരുന്നു കൂമാൻ ഇതേകുറിച്ച് പറഞ്ഞത്. പക്ഷെ മെസ്സി കളിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കൂമാനും.
There was a boost for @FCBarcelona in training today 🇦🇷🤩https://t.co/6646V6KPAs pic.twitter.com/L5Ld7qloBH
— MARCA in English (@MARCAinENGLISH) January 16, 2021