മെസ്സി ഫൈനലിനിറങ്ങുമോ? കൂമാൻ വ്യക്തമാക്കുന്നു !

സൂപ്പർ കോപ്പയിൽ ഇന്ന് നടക്കുന്ന ഫൈനലിൽ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ അത്‌ലെറ്റിക്ക് ബിൽബാവോയാണ്. സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി കൊണ്ടാണ് അത്‌ലെറ്റിക്ക് ബിൽബാവോ ബാഴ്സയെ നേരിടാനെത്തുന്നത്. അതേസമയം സെമി ഫൈനലിൽ സൂപ്പർ താരം ലയണൽ മെസ്സി കളിച്ചിരുന്നില്ല. ഹാംസ്ട്രിംഗ് ഇഞ്ചുറി മൂലമാണ് മെസ്സി കളിക്കാതിരുന്നത്. അതേസമയം കഴിഞ്ഞ ദിവസം മെസ്സി പരിശീലനം നടത്തിയത് ആരാധകർക്ക്‌ ആശ്വാസകരമായ വാർത്തയായിരുന്നു. മെസ്സി കളിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് കൂമാൻ. മെസ്സി ഫൈനൽ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ അന്തിമതീരുമാനം മെസ്സിയുടേത് ആണെന്നുമാണ് കൂമാൻ പറഞ്ഞത്. മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഇന്നലെ മെസ്സി തനിച്ച് പരിശീലനം നടത്തിയിരുന്നു. ഇനി ഇന്ന് എന്താവുമെന്ന് നോക്കി കാണണം. പക്ഷെ അന്തിമ തീരുമാനം അദ്ദേഹത്തിന്റേത് ആണ്. അദ്ദേഹത്തിന്റെ ശരീരത്തെ അദ്ദേഹത്തിന് അറിയാം. ഞങ്ങൾ കാത്തിരിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ പുരോഗതിക്ക്‌ അനുസരിച്ചാണ് തീരുമാനം കൈക്കൊള്ളുക. മെസ്സി കളിക്കുമെന്നാണ് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നത്. ഏറ്റവും മികച്ച താരങ്ങൾ ടീമിൽ ഉണ്ടെങ്കിൽ, നിങ്ങൾ വിജയിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. അപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച താരമുണ്ടെങ്കിൽ അതിനുള്ള സാധ്യത വർദ്ധിക്കുകയാണ് ചെയ്യുന്നത്. മെസ്സി ഉണ്ടെങ്കിൽ ടീം കൂടുതൽ കരുത്തരാണ്. ക്രിയാത്മകതയുടെ കാര്യത്തിലും കാര്യക്ഷമതയുടെ കാര്യത്തിലും. ഇനി അദ്ദേഹമില്ലെങ്കിലും ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ കളിക്കും ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *