പോച്ചെട്ടിനോക്ക് കോവിഡ്, സ്ഥിരീകരിച്ച് പിഎസ്ജി !
പിഎസ്ജിയുടെ അർജന്റൈൻ പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോക്ക് കോവിഡ് സ്ഥിരീകരിച്ചു. പിഎസ്ജി തന്നെയാണ് ഇക്കാര്യം തങ്ങളുടെ ഔദ്യോഗികവെബ്സൈറ്റിലൂടെ ഫുട്ബോൾ ലോകത്തെ അറിയിച്ചത്. നിലവിൽ അദ്ദേഹം ഐസൊലേഷനിൽ ആണെന്നും കോച്ചിന്റെ അസിസ്റ്റന്റുമാർ ടീമിന്റെ ചുമതലകൾ വഹിക്കുമെന്നും പിഎസ്ജി അറിയിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തിൽ ആങ്കേഴ്സിനെയാണ് പിഎസ്ജി നേരിടുന്നത്. ഈ മത്സരത്തിൽ പോച്ചെട്ടിനോയുടെ അസിസ്റ്റന്റുമാർ ആയ ജീസസ് പെരെസ്, മിഗെൽ ഡി അഗോസ്റ്റിനോ എന്നിവരാണ് ടീമിന്റെ ചുമതലയേറ്റെടുക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് പിഎസ്ജി ആങ്കേഴ്സിനെ നേരിടുന്നത്. ആങ്കേഴ്സിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുന്നത്.
Mauricio Pochettino has tested positive for Covid-19, PSG have confirmed.
— Goal News (@GoalNews) January 15, 2021
” പിഎസ്ജി പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോക്ക് പിസിആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹമിപ്പോൾ ഐസൊലേഷനിൽ ആണ്. ആവിശ്യമായ മെഡിക്കൽ ഉപദേശങ്ങൾ അദ്ദേഹത്തിന് നൽകുന്നുമുണ്ട്. ആങ്കേഴ്സിനെതിരെ നടക്കുന്ന മത്സരത്തിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാരായ ജീസസ് പേരെസും മിഗെൽ ഡി അഗോസ്റ്റിനോയുമാണ് ടീമിന്റെ ചാർജ് ഏറ്റെടുക്കുക ” പിഎസ്ജി ഔദ്യോഗിക പ്രസ്താവനയിൽ കുറിച്ചു. നിലവിൽ പിഎസ്ജി താരങ്ങളായ കോളിൻ ഡാഗ്ബ, തിലോ കെഹ്റർ, റഫീഞ്ഞ എന്നിവർ കോവിഡ് മൂലം പുറത്താണ്. പിഎസ്ജിയിൽ എത്തിയ ശേഷം തന്റെ കോച്ചിംഗ് കരിയറിലെ ആദ്യകിരീടം നേടാൻ പോച്ചെട്ടിനോക്ക് സാധിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫിയാണ് പിഎസ്ജി മാഴ്സെയെ കീഴടക്കി കൊണ്ട് നേടിയത്.
📌 L’entraineur du @PSG_inside Mauricio Pochettino est confirmé positif au test PCR Sars-Cov2. Il va donc respecter l’isolement et est soumis au protocole sanitaire approprié.
— Paris Saint-Germain (@PSG_inside) January 15, 2021
Ses adjoints Jesus Perez et Miguel D’Agostino assureront le relai à partir de demain à Angers. #SCOPSG