നെയ്മർ വേസ്റ്റ് എന്ന് ആൽവരോ, ട്വിറ്ററിൽ വീണ്ടും കനത്ത വാക്ക്പോര് !

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പിഎസ്ജി-മാഴ്‌സെ മത്സരത്തിലെ സംഭവവികാസങ്ങൾ ആരും മറക്കാനിടയില്ല. ആൽവരോ ഗോൺസാലസുമായുള്ള പ്രശ്നത്തിന് നെയ്മർ പുറത്താക്കപ്പെട്ടിരുന്നു. എന്നാൽ ആൽവരോ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന് നെയ്മർ ആരോപിച്ചിരുന്നു. ഏതായാലും അന്നത്തെ പ്രശ്നങ്ങൾക്ക്‌ ശേഷം ഇന്നലെയാണ് ഇരു ക്ലബുകളും തമ്മിൽ കൊമ്പുകോർത്തത്. മത്സരത്തിൽ മാഴ്സെ 2-1 ന് പരാജയപ്പെടുത്തി കിരീടം ചൂടുകയും നെയ്മർ ഒരു ഗോൾ നേടുകയും ചെയ്തിരുന്നു. മത്സരത്തിൽ നെയ്മറെ പലകുറി ഫൗൾ ചെയ്യാൻ ആൽവരോ ശ്രമിച്ചിരുന്നു. എന്നാൽ മത്സരശേഷം തന്റെ ഗോൾ ആഘോഷത്തിന്റെ ചിത്രം ട്വിറ്റെറിൽ പങ്കുവെച്ച് കൊണ്ട് നെയ്മർ ആൽവരോയെ മെൻഷൻ ചെയ്യുകയായിരുന്നു.

തുടർന്ന് ആൽവരോ നെയ്മർക്ക്‌ മറുപടി നൽകുകയും ചെയ്തു. ” വേസ്റ്റുകൾ എങ്ങനെയാണ് പുറത്തേക്ക് കളയേണ്ടത് എന്ന് എന്റെ മാതാപിതാക്കൾ പഠിപ്പിച്ചിട്ടുണ്ട് ” എന്നാണ് ആൽവരോ ഇതിന് മറുപടിയായി നൽകിയത്. നെയ്മറെ വേസ്റ്റ് എന്നാണ് ഗോൺസാലസ് വിളിച്ചത്. എന്നാൽ നെയ്മർ ഇതിന് മറുപടി നൽകുകയും ചെയ്തു. “കിരീടങ്ങൾ എങ്ങനെയാണ് നേടൽ എന്ന് പഠിപ്പിക്കാൻ അദ്ദേഹം മറന്നുവല്ലേ ” എന്നാണ് നെയ്മർ ഇതിന് മറുപടി നൽകിയത്. എന്നാൽ പെലെയുടെ ചിത്രവുമായാണ് ആൽവരോ ഇതിന് മറുപടി നൽകിയത്. പെലെ മൂന്ന് വേൾഡ് കപ്പ് പിടിച്ചു നിൽക്കുന്ന ചിത്രം നൽകി കൊണ്ട് ” എപ്പോഴും രാജാവിന്റെ നിഴലിൽ ” എന്നാണ് ഗോൺസാലസ് ഇതിന് മറുപടി നൽകിയത്. ഏതായാലും ട്വിറ്റെറിൽ ഇരുവരും തമ്മിലുള്ള വാക്ക്‌ തർക്കം തകർക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *