മെസ്സി ഫൈനൽ കളിക്കുമോ? കൂമാൻ പറയുന്നു !
സൂപ്പർ കോപ്പയിൽ ഇന്നലെ നടന്ന സെമി ഫൈനലിൽ റയൽ സോസിഡാഡിനെ എഫ്സി ബാഴ്സലോണ കീഴടക്കിയിരുന്നു. ഫലമായി ബാഴ്സക്ക് ഫൈനലിലേക്ക് പ്രവേശിക്കാനും സാധിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബാഴ്‌സ റയൽ സോസിഡാഡിനെ മറികടന്നത്. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി കളിച്ചിരുന്നില്ല. താരത്തിന് ഹാംസ്ട്രിംഗ് ഇഞ്ചുറി രേഖപ്പെടുത്തിയതിനാലാണ് താരത്തെ കളിപ്പിക്കാതിരുന്നത്. താരം ഫൈനൽ കളിക്കാൻ ഉണ്ടാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പതിനേഴാം തിയ്യതി ഞായറാഴ്യാണ് ഫൈനൽ നടക്കുന്നത്. റയൽ മാഡ്രിഡ്- അത്‌ലെറ്റിക്ക് ബിൽബാവോ മത്സരത്തിലെ വിജയികളെയാണ് ബാഴ്‌സ നേരിടേണ്ടി വരിക.അത്കൊണ്ട് തന്നെ ഒരു ഫൈനലിൽ എൽ ക്ലാസിക്കോക്കുള്ള എല്ലാ സാധ്യതകളും ആരാധകർ കാണുന്നുണ്ട്.
Koeman: "No sé si Messi podrá jugar la final" https://t.co/MB3UOmdQ3D #Supercopa
— MARCA (@marca) January 13, 2021
എന്നാൽ മെസ്സി കളിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഒരുറപ്പും ലഭിച്ചിട്ടില്ല. മെസ്സി ഫൈനൽ കളിക്കുമോ എന്നുള്ളത് തനിക്കിപ്പോഴും അറിയാത്ത കാര്യമാണ് എന്നാണ് കൂമാൻ ഇതേകുറിച്ച് പറഞ്ഞത്. ” എന്റെ ടീമിൽ എനിക്ക് അഭിമാനമുണ്ട്. മെസ്സിയുടെ അഭാവത്തിലും അവർ നല്ല പ്രകടനമാണ് പുറത്തെടുത്തത്. വിജയം ഞങ്ങൾ അർഹിച്ചത് തന്നെയാണ്. മെസ്സി കൂടെയുണ്ടെങ്കിൽ അത് നന്നാവും. അദ്ദേഹത്തിന് ഫൈനൽ കളിക്കാൻ സാധിക്കുമോ എന്നുള്ളത് എനിക്കറിവില്ലാത്ത കാര്യമാണ് ” കൂമാൻ മത്സരശേഷം പറഞ്ഞു.
Koeman on whether Messi will be fit for Sunday's final: "Hopefully. I don't know. We have to wait." https://t.co/GRvly66pFS
— footballespana (@footballespana_) January 13, 2021