ഈ സീസണിൽ ലാലിഗ ഇനി നടക്കുമെന്ന് തോന്നുന്നില്ലെന്ന് ബുസ്‌ക്വറ്റ്സ്
ഈ സീസണിൽ ഇനി ലാലിഗ നടക്കുമെന്ന് തോന്നുന്നില്ലെന്ന് ബാഴ്സ സൂപ്പർ താരം സെർജിയോ ബുസ്‌ക്വറ്റ്സ്. കഴിഞ്ഞ ദിവസം കേഡനെ കോപെക്ക് നൽകിയ അഭിമുഖത്തിലാണ് ഈ സീസണിന്റെ ഭാവിയെ കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്. സ്പെയിനിൽ സ്ഥിതിഗതികൾ അതീവഗുരുതാരമായതിനാൽ തന്നെ ഈ അടുത്തൊന്നും സ്പെയിൻ സാധാരണഗതിയിലേക്ക് തിരികെ വരില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അടുത്ത മാസം അവസാനത്തോടെ ലാലിഗ തുടങ്ങാനാവുമെന്ന് പ്രസിഡന്റ് ഹവിയർ ടെബാസ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ കണക്കുകൂട്ടലുകൾ ഒക്കെ പിഴക്കുമെന്നും ബുസ്‌ക്വറ്റ്സ് പറഞ്ഞു.
Busquets on possibility of finishing the LaLiga season: "I don't think it can be done."https://t.co/Plp6ITZUmC
— beIN SPORTS USA (@beINSPORTSUSA) April 17, 2020
” ലാലിഗ പുനരാരംഭിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ് എന്നാണ് എനിക്ക് തോന്നുന്നത്. നിലവിൽ അവസ്ഥകൾ വളരെ മോശമാണ്. നല്ല വാർത്തകൾക്ക് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. എല്ലാവരും യാത്ര ചെയ്ത് ഒരുമിച്ച് കൂടുക എന്നത് പ്രയാസമേറിയതാണ്. പുറത്തു സാഹചര്യങ്ങൾ മോശമാണ്. എന്നിരുന്നാലും എനിക്ക് എന്റെ മക്കളോടൊപ്പം ചിലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുന്നുണ്ട് ” ബുസ്‌ക്വറ്റ്സ് പറഞ്ഞു.