ഫൈനലിൽ നെയ്മർ കളിക്കുമോ? പോച്ചെട്ടിനോ പറയുന്നത് ഇങ്ങനെ !
ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ ഒളിമ്പിക് മാഴ്സെയെ നേരിടാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. പുതിയ പരിശീലകൻ പോച്ചെട്ടിനോക്ക് കിരീടനേട്ടത്തോട് ആരംഭിക്കാൻ സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 1:30-നാണ് മത്സരം അരങ്ങേറുക. കഴിഞ്ഞ ദിവസം സൂപ്പർ താരം നെയ്മർ ജൂനിയർ പരിക്ക് ഭേദമായി പരിശീലനത്തിന് തിരിച്ചെത്തിയിരുന്നു. താരത്തെ ഫൈനലിൽ കാണാൻ സാധിക്കുമോ എന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. ഏതായാലും ഇതിനുള്ള ഉത്തരം നൽകിയിരിക്കുകയാണിപ്പോൾ പോച്ചെട്ടിനോ. നാളെത്തെ പരിശീലനത്തിന് ശേഷം മാത്രമേ താരത്തെ കളിപ്പിക്കുമോ ഇല്ലയോ എന്നുള്ളത് പറയാൻ സാധിക്കുകയൊള്ളൂ എന്നാണ് പോച്ചെട്ടിനോ പറഞ്ഞത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🎙 Pochettino : "Kylian est en parfaite condition. Comme pour Ney on réfléchit à diverses options pour demain, pour être le plus compétitifs possible." https://t.co/CmopZHj5Tq
— RMC Sport (@RMCsport) January 12, 2021
” നെയ്മറെ ഇപ്പോൾ ലഭ്യമാണ്. അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ തന്നെ കളിക്കുമോ ഇല്ലയോ എന്നുള്ളത് നാളെയാണ് ഞങ്ങൾ തീരുമാനിക്കുക. ഏതായാലും അദ്ദേഹത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്തും. സെപ്റ്റംബറിലെ മത്സരങ്ങളിൽ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല. പക്ഷെ ഞാൻ അതൊക്കെ കണ്ടിരുന്നു. ഏതായാലും നാളത്തെ മത്സരം മറ്റൊരു തലത്തിൽ ഉള്ളതായിരിക്കും ” പോച്ചെട്ടിനോ പറഞ്ഞു. എംബാപ്പെയെ കുറിച്ചും പോച്ചെട്ടിനോ സംസാരിച്ചു. ” കിലിയൻ ഇപ്പോൾ ഒരു പെർഫെക്ട് കണ്ടീഷനിലാണ്. നെയ്മർ കൂടെയുണ്ടെങ്കിൽ, ഞങ്ങൾ പല വിധത്തിലുള്ള ഓപ്ഷനുകൾ പരിഗണിക്കുന്നുണ്ട്. ടീമിനെ ഏറ്റവും ശക്തമാക്കുക എന്നതാണ് ലക്ഷ്യം ” പോച്ചെട്ടിനോ പറഞ്ഞു.
Neymar has been named in PSG's squad for the Trophee des Champions final on Wednesday.
— B/R Football (@brfootball) January 12, 2021
It would be his first game since suffering an ankle injury on December 13. pic.twitter.com/pFRlxYA7SP