പിഎസ്ജി മെസ്സിയെ സൈൻ ചെയ്യാൻ സാധ്യതകളുണ്ടോ? യാഥാർത്ഥ്യം ഇങ്ങനെ !

സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയിലേക്കെത്തുമെന്ന വാർത്തകൾ ഇപ്പോഴും സജീവമാണ്. അഞ്ച് മാസം മാത്രമാണ് മെസ്സിയുടെ ബാഴ്സയുമായുള്ള കരാറിന്റെ കാലാവധി. ഇത് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ല. ഏതായാലും മെസ്സി ക്ലബ് വിടാൻ തീരുമാനിച്ചാൽ താരത്തെ സ്വന്തമാക്കാൻ പിഎസ്ജി മുമ്പിൽ ഉണ്ടാവുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. പക്ഷെ സാമ്പത്തികപരമായി പിഎസ്ജിക്ക്‌ അത്‌ സാധ്യമാവില്ല എന്നാണ് ഫ്രഞ്ച് ജേണലിസ്റ്റ് ആയ ജൂലിയൻ ലോറൻസിന്റെ കണ്ടെത്തൽ. അതായത് മെസ്സിയെ കൊണ്ട് വരണമെങ്കിൽ നെയ്മർ, എംബാപ്പെ എന്നിവരിൽ ഒരാളെ വിൽക്കാതെ പിടിച്ചു നിൽക്കാൻ പിഎസ്ജിക്ക്‌ സാധിക്കില്ല എന്നാണ് കണ്ടെത്തൽ. അതിന് കൃത്യമായ കണക്കുകളും ഇദ്ദേഹം നിരത്തുന്നുണ്ട്.

” ഫിനാൻഷ്യൽ ഫയർ പ്ലേയും സാമ്പത്തികപ്രതിസന്ധികളും വെച്ച് നോക്കുമ്പോൾ മെസ്സി കൊണ്ട് വരൽ അസാധ്യമാവുമെന്നാണ് എനിക്ക് തോന്നുന്നത്. അതായത് മൂവ്വരുടെയും സാലറി എങ്ങനെ പിഎസ്ജി നൽകുമെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഉദാഹരണത്തിന് നെയ്മർക്ക്‌ ഒരു 30 മില്യൺ യൂറോ വാർഷികസാലറി നൽകേണ്ടി വരും. എംബാപ്പെ കരാർ പുതുക്കുകയാണെങ്കിൽ അദ്ദേഹത്തിനും ഇതേ തുക വാർഷികസാലറിയായി വേണ്ടി വരും. ഇനി മെസ്സി കൂടി വരികയാണെങ്കിൽ അദ്ദേഹത്തിന് 60 മില്യൺ യൂറോ ചുരുങ്ങിയത് വേണ്ടി വരും. മൂന്ന് പേരുടെയും 120 മില്യൺ അടക്കം എല്ലാ താരങ്ങളുടെയും സാലറി നൽകാൻ 150 മില്യൺ യൂറോ ഒരു വർഷത്തിൽ പിഎസ്ജി ചിലവഴിക്കേണ്ടി വരും. സാമ്പത്തികപരമായി ഇത് സാധ്യമല്ല. പക്ഷെ അവർ ചിലപ്പോൾ ഇതിന് ശ്രമിച്ചേക്കാം. പക്ഷെ നടക്കുമെന്ന് ഞാൻ കരുതുന്നില്ല ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *