മെസ്സിയെ ബാഴ്സക്കാവിശ്യമുണ്ട്, കാരണം വിശദീകരിച്ച് കൂമാൻ പറയുന്നു !
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഗ്രനാഡയെ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ തകർത്തു വിട്ടിരുന്നത്. മത്സരത്തിൽ അന്റോയിൻ ഗ്രീസ്‌മാനും ലയണൽ മെസ്സിയുമായിരുന്നു ഇരട്ടഗോളുകൾ നേടിയിരുന്നത്. ഈ വർഷം നടന്ന രണ്ട് മത്സരങ്ങളിലും ഇരട്ടഗോളുകൾ നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു. താരത്തിന്റെ മാസ്മരിക പ്രകടനം ബാഴ്സയെ മുന്നോട്ട് പോവാൻ ഏറെ സഹായിക്കുന്നുണ്ട്. അതിനാൽ തന്നെ മെസ്സി ബാഴ്‌സയിൽ തന്നെ തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് പരിശീലകൻ കൂമാൻ. മെസ്സിയെ ബാഴ്‌സക്ക് ആവിശ്യമുണ്ട് എന്നാണ് ഇതേകുറിച്ച് കൂമാൻ പറഞ്ഞത്.
"Barca need Messi, we need him to achieve great things and fight for the titles." 😢
— Goal News (@GoalNews) January 9, 2021
” ബാഴ്‌സക്ക് മെസ്സിയെ ആവിശ്യമുണ്ട്. ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കാൻ ഞങ്ങൾക്ക് അദ്ദേഹത്തെ ആവിശ്യമുണ്ട്. കിരീടങ്ങൾക്ക് വേണ്ടി പോരാടിക്കാനും അദ്ദേഹത്തെ ഞങ്ങൾക്ക് ആവിശ്യമുണ്ട്. മെസ്സി ഗോൾ നേടിയപ്പോൾ അദ്ദേഹത്തെ ഞാൻ പിൻവലിക്കാൻ കാരണമുണ്ട്. എന്തെന്നാൽ അദ്ദേഹത്തെ പോലെയൊരു താരം തീർച്ചയായും വിശ്രമം അർഹിക്കുന്നു ” കൂമാൻ പറഞ്ഞു. അതേസമയം റിക്കി പുജിനെ കുറിച്ച് സംസാരിക്കാനും അദ്ദേഹം മറന്നില്ല. ” എനിക്ക് റിക്കി പുജുമായി പ്രശ്നങ്ങൾ ഒന്നുമില്ല. ഇവിടെ ഒരുപാട് യുവതാരങ്ങൾ ഉണ്ട്. പക്ഷെ നിങ്ങൾ എപ്പോഴും പുജിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. എനിക്ക് അദ്ദേഹവുമായി ഒരു കുഴപ്പവുമില്ല. അദ്ദേഹത്തിന്റെ ഭാവി അദ്ദേഹമാണ് തീരുമാനിക്കേണ്ടത് ” കൂമാൻ പറഞ്ഞു.
💬 Koeman: “Luchar tiene que ser la mentalidad del equipo y sabemos que tenemos jugadores importantes que no pueden jugar. Pero creo que el equipo está mejorando mucho, era una semana muy importante”https://t.co/MoZq3fdaYn
— Mundo Deportivo (@mundodeportivo) January 9, 2021