പ്രശ്നങ്ങളുണ്ടാവാം, പക്ഷെ മെസ്സി ബാഴ്സയിൽ തന്നെ തുടരും: ബാഴ്സ കോച്ച്
സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്നും അദ്ദേഹം തന്റെ കരിയർ ക്യാമ്പ് നൗവിൽ വെച്ച് തന്നെയാവും അവസാനിപ്പിക്കുകയെന്നും ഉറപ്പ് പറഞ്ഞ് ബാഴ്സ പരിശീലകൻ ക്വീക്കെ സെറ്റിയൻ. കഴിഞ്ഞ ദിവസം ടിവി ത്രീക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസ്സിയുടെ ഭാവിയെ പറ്റി സംസാരിച്ചത്. മെസ്സി മറ്റു ക്ലബുകളിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളോടുള്ള പ്രതികരണമെന്ന നിലക്കാണ് അദ്ദേഹം മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്ന് ഉറപ്പ് നൽകിയത്.
Lionel Messi will not leave Barcelona despite current turmoil at the club, says manager Quique Setien https://t.co/bQQjBABxrS
— MailOnline Sport (@MailSport) April 16, 2020
” വലിയ ക്ലബുകളിൽ ഇത്തരം പ്രശ്നങ്ങളൊക്കെ സാധാരണമാണ്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ പ്രശ്നങ്ങൾ മാധ്യമങ്ങളിലേക്ക് എത്തി എന്നുള്ളതാണ്. നല്ല രീതിയിൽ മുന്നോട്ട് പോവുന്നത് ആയിരുന്നു ക്ലബിന് നല്ലത്. എന്നാൽ ഈ പ്രശ്നങ്ങൾ ഒന്നും തന്നെ മെസ്സിയെ ബാധിക്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈയൊരു വിഷയത്താൽ മെസ്സി പുനർവിചിന്തനം നടത്തി ബാഴ്സ വിട്ടുപോവില്ല. അദ്ദേഹത്തിന്റെ കരിയറിന് വിരാമമിടുന്നത് ക്യാമ്പ് നൗവിൽ വെച്ചായിരിക്കുമെന്ന കാര്യത്തിൽ ഞാൻ ഉറപ്പ് പറയുന്നു ” സെറ്റിയൻ പറഞ്ഞു.
Barcelona boss Quique Setien opens up on Lionel Messi future amid exit talk https://t.co/1GXZaqNk7g pic.twitter.com/cIiAAyfapv
— Daily Star Sport (@DailyStar_Sport) April 16, 2020
കഴിഞ്ഞ ദിവസങ്ങളിൽ ബാഴ്സ ബോർഡിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും ഗൗരവമുള്ളതല്ല എന്നുള്ളത് ബാഴ്സ പ്രസിഡന്റ് മെസ്സിയെയും മറ്റു താരങ്ങളെയും അറിയിച്ചിരുന്നു. കൂടാതെ മെസ്സി ഇന്ററിലേക്കോ സിറ്റിയിലേക്കോ കൂടുമാറുമെന്ന അഭ്യൂഹങ്ങളും ഫുട്ബോൾ ലോകത്ത് സജീവമാണ്.