സ്പാനിഷ് ഫുട്ബോൾ മത്സരങ്ങൾ റദ്ദാക്കാനൊരുങ്ങി അധിക്യതർ
സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ സ്പെയിനിലെ ഫുട്ബോൾ മത്സരങ്ങൾ ഒഴിവാക്കാനൊരുങ്ങുന്നു. സ്പെയിനിലെ മുൻ നിര ലീഗുകൾ ഒഴികെയുള്ള നോൺ പ്രൊഫഷണൽ ലീഗുകളാണ് റദ്ദാക്കാനാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ആലോചിക്കുന്നത്. ഫെഡറെഷന്റെ പ്രസിഡന്റ് ആയ ലൂയിസ് റുബിയാലസും സ്പാനിഷ് ഗവണ്മെന്റിന് കീഴിലുള്ള നാഷണൽ സ്പോർട്സ് കൗൺസിൽ അംഗങ്ങളും തമ്മിൽ നടന്ന ചർച്ചക്കൊടുവിലാണ് ഈ മത്സരങ്ങൾ റദ്ദാക്കാൻ തീരുമാനമെടുത്തത്.
Rubiales has made a proposal for the rest of the Spanish season
— MARCA in English (@MARCAinENGLISH) April 14, 2020
It includes cancelling all remaining fixtures in non-professional leagues
🤔https://t.co/sFY9eAfctM pic.twitter.com/wwaWsPPJFB
കൊറോണ വൈറസ് പ്രതിസന്ധി മൂലം എല്ലാ മത്സരങ്ങളും നിർത്തിവെച്ചിരുന്നു. എന്നാൽ ഇന്നലെ ലാലിഗ സ്മാർട്ട്‌ബാങ്ക് സെക്കന്റ് ടൈറിലുള്ള മത്സരങ്ങൾ എല്ലാം തന്നെ ക്യാൻസൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാലിത് ഫസ്റ്റ് ഡിവിഷൻ ലീഗുകളെ ബാധിക്കില്ല. സെഗുണ്ട ബി, ടെർസെറ ഡിവിഷൻ, വുമൺസ് ഫുട്ബോൾ,ഫുട്സാൽ, യൂത്ത് ലീഗുകൾ എന്നിവയൊക്കെയെയാണ് ഈ തീരുമാനം ബാധിക്കുക. എന്നിരുന്നാലും ഈ ക്ലബുകൾക്കും താരങ്ങൾക്കും സാമ്പത്തികസഹായം എത്തിക്കാൻ ഫുട്ബോൾ ഫെഡറേഷൻ ആലോചിക്കുന്നുണ്ട്.