അവരുടെയൊപ്പം ലോകത്തിലെ ഏറ്റവും മികച്ച താരമുണ്ടായിരുന്നു, ബിൽബാവോയുടെ ഗോൾസ്കോറർ പറയുന്നു !
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ അത്ലെറ്റിക്ക് ബിൽബാവോയെ തകർത്തു വിട്ടത്. മത്സരത്തിൽ മെസ്സി ഇരട്ടഗോളുകൾ സ്വന്തമാക്കിയിരുന്നു. അത്ലെറ്റിക്ക് ബിൽബാവോയായിരുന്നു ആദ്യം ലീഡ് നേടിയത്. മൂന്നാം മിനുട്ടിൽ തന്നെ ഇനാക്കി വില്യംസ് ഗോൾ നേടിയിരുന്നു. എന്നാൽ പെഡ്രി ബാഴ്സക്ക് സമനില നേടികൊടുക്കുകയും പിന്നാലെ മെസ്സി ഇരട്ടഗോളുകൾ നേടിക്കൊണ്ട് ബാഴ്സയെ വിജയതീരമണിയിക്കുകയുമായിരുന്നു. മത്സരത്തിൽ തങ്ങളുടെ തോൽവിക്ക് കാരണം മെസ്സിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അത്ലെറ്റിക്കോ ബിൽബാവോ താരം ഇനാക്കി വില്യംസ്. അവരുടെ ആദ്യ ഗോൾ നേടിയത് ഇദ്ദേഹമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരം അവരുടെ കൂടെയായിരുന്നു എന്നാണ് ഇദ്ദേഹം അതേകുറിച്ച് പറഞ്ഞത്.
👏🏻 El delantero abrió el marcador contra el Barça, pero acabó rendido a la actuación de Messi y lo consideró como “el mejor jugador del mundo”https://t.co/Nzy0FVWvsq
— Mundo Deportivo (@mundodeportivo) January 6, 2021
” ഇന്ന് മെസ്സി മനോഹരമായ ഗോളുകൾ നേടി. അദ്ദേഹം കളത്തിൽ ഉണ്ടെങ്കിൽ പിന്നെ കൂടുതലൊന്നും ചെയ്യാനില്ല. ഞങ്ങൾ ആദ്യപകുതിയിൽ മികച്ചു നിന്നു. ആദ്യത്തെ 20 മിനുട്ട് നല്ല രീതിയിൽ തന്നെയായിരുന്നു. എന്നാൽ അവരുടെ കൂടെ ലോകത്തിലെ ഏറ്റവും മികച്ച താരമുണ്ടായിരുന്നു. എല്ലാം നല്ല രീതിയിൽ കൈകാര്യം ചെയ്താലും അതെല്ലാം താളം തെറ്റിക്കാൻ കെൽപ്പുള്ള താരമായിരുന്നു അവരുടെ കൂടെയുണ്ടായിരുന്നത്. ഒരുപാട് മികച്ച താരങ്ങളും ബാഴ്സക്കുണ്ട് ” വില്യംസ് പറഞ്ഞു.
Messi is back the Pichichi race ⚽🔝https://t.co/g4plD743lO pic.twitter.com/oWobMrCtFC
— MARCA in English (@MARCAinENGLISH) January 7, 2021