റാമോസിനൊപ്പമല്ല, ആരാധകർ റയൽ മാഡ്രിഡിനൊപ്പം, പോൾ റിസൾട്ടുകൾ ഇങ്ങനെ !

റയൽ മാഡ്രിഡ്‌ നായകൻ സെർജിയോ റാമോസ് റയൽ മാഡ്രിഡ്‌ വിടുമെന്നുള്ള അഭ്യൂഹം കുറച്ചു ദിവസങ്ങളിലായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് ഇതിലേക്ക് വഴിതെളിയിച്ചത്. ഏതായാലും സ്പാനിഷ് മാധ്യമമായ മാർക്ക ആരാധകർക്കിടയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പോൾ സംഘടിപ്പിച്ചിരുന്നു. ഏഴ് ലക്ഷത്തോളം പേർ പങ്കെടുത്ത പോളിൽ പലരും റയൽ മാഡ്രിഡിനൊപ്പമാണ് നിന്നത്. ആ പോളിലെ ചില ചോദ്യങ്ങളും ആരാധകരുടെ പ്രതികരണങ്ങളും വിലയിരുത്താം.

  • ഓഫറിന്റെ കാര്യത്തിൽ റയൽ മാഡ്രിഡിനൊപ്പമോ റാമോസിനൊപ്പമോ?

62% ആളുകളും റയൽ മാഡ്രിഡ്‌ മുന്നോട്ട് വെച്ച ഓഫർ ആണ് ശരി എന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം 38% ആളുകൾ റാമോസ് ആവിശ്യപ്പെടുന്ന ഓഫർ എന്തോ അത്‌ നൽകണം എന്ന് അഭിപ്രായപ്പെട്ടു.

  • റാമോസ് ക്ലബ് വിടുമോ അതോ ക്ലബ്ബിൽ തന്നെ തുടരുമോ?

37% ആളുകൾ റാമോസ് ക്ലബ് വിടുമെന്ന് വിശ്വസിക്കുന്നു. 34% ആളുകൾ റാമോസ് ഒരു വർഷത്തെ കരാറിൽ റയലിൽ തുടരുമെന്ന് വിശ്വസിക്കുന്നു. 29 % ആളുകൾ റാമോസ് ഒന്നിൽ കൂടുതൽ വർഷം റയലിൽ തുടരുമെന്ന് അഭിപ്രായപ്പെടുന്നു.

  • റാമോസ് റയൽ വിട്ടാൽ എങ്ങോട്ട് ചേക്കേറും?

റാമോസ് പിഎസ്ജിയിലേക്ക് പോവുമെന്ന് 54% ആളുകൾ പറയുന്നു. എംഎൽഎസ്സിലേക്ക് പോവുമെന്ന് 15% ആളുകൾ പറയുന്നു. ബാക്കിയുള്ളവർ ബാക്കി ക്ലബുകളെ ചൂണ്ടികാണിക്കുന്നു.

  • ആരാണ് ശരി? ആരാണ് തെറ്റ്?

76% ശതമാനം പേർ റയൽ മാഡ്രിഡ്‌ ആണ് ശരിയെന്നു അഭിപ്രായപ്പെട്ടു. ബാക്കിയുള്ളവർ റാമോസിനൊപ്പം നിലകൊണ്ടു.

  • പകരകാരില്ലാത്ത താരമാണോ റാമോസ്?

റയൽ മാഡ്രിഡിൽ പകരക്കാരില്ലാത്ത താരങ്ങളായിട്ട് ആരുമില്ലെന്ന് 75% പേർ അഭിപ്രായപ്പെടുന്നു.

-റാമോസ് ക്ലബ് വിട്ടാൽ ആരെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണം?

ഡേവിഡ് അലാബ : 37%, പോ ടോറസ് : 37%, ഉപമെക്കാനോ : 8%.

  • മെസ്സിയും റാമോസും തങ്ങളുടെ ക്ലബുകളിൽ തന്നെ തുടരുമോ?

ഇരുവരും ക്ലബ് വിടാൻ സാധ്യതയുണ്ടന്ന് 35% പേർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *