മെസ്സിയുടെ ആ തീരുമാനത്തെ ബഹുമാനിക്കൂ, കൂമാന് പറയാനുള്ളത് ഇങ്ങനെ !

ഇന്ന് ഹുയ്സക്കക്കെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി തിരിച്ചെത്തുമെന്ന കാര്യം ഉറപ്പായതാണ്. പരിക്ക് മൂലം കഴിഞ്ഞ മത്സരം താരത്തിന് നഷ്ടമായിരുന്നു. എന്നാൽ ഹുയസ്ക്കക്കെതിരെയുള്ള സ്‌ക്വാഡിൽ താരം ഇടം നേടുകയും താരത്തിന് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കൂമാൻ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മെസ്സിയുടെ ഭാവിയെ പറ്റിയും ബാഴ്സ പരിശീലകൻ സംസാരിച്ചു. ഈയിടെ നൽകിയ അഭിമുഖത്തിൽ തന്റെ ഭാവിയെ പറ്റി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മെസ്സി വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആ തീരുമാനത്തെ ബഹുമാനിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നുമാണ് എന്നാണ് കൂമാൻ പറഞ്ഞത്. ടീം മോശം പ്രകടനം കാഴ്ച്ചവെച്ചാൽ പോലും ജയിപ്പിക്കാൻ ശേഷിയുള്ള താരമായതിനാലാണ് മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറിയതെന്നും കൂമാൻ അറിയിച്ചു.

” മെസ്സിക്ക്‌ കുഴപ്പമൊന്നുമില്ല. അദ്ദേഹത്തിന്റെ പരിക്ക് ഭേദമായിട്ടുണ്ട്. മത്സരത്തിന് താരം തയ്യാറായിട്ടുണ്ട്. അദ്ദേഹം ഞങ്ങൾക്ക്‌ പ്രധാനപ്പെട്ട താരമാണ്. അദ്ദേഹത്തിന്റെ സാഹചര്യങ്ങൾ നിങ്ങൾക്ക്‌ മുമ്പിലുണ്ട്. ഈയിടെ നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്റെ ഭാവിയെ കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു. ആ തീരുമാനത്തെ ബഹുമാനിക്കേണ്ടതുണ്ട്. ഏത് താരമായാലും കരാർ അവസാനിച്ചാൽ അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് തീരുമാനിക്കാനുള്ള അവകാശമുണ്ട്. എപ്പോഴും ടീമിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കുന്ന താരമാണ് മെസ്സി. അദ്ദേഹത്തെയും തീരുമാനങ്ങളെയും തീർച്ചയായും ബഹുമാനിക്കണം. കഴിഞ്ഞ വർഷങ്ങളായി ബാഴ്സക്ക്‌ വളരെയധികം പ്രധാനപ്പെട്ട താരമാണ് മെസ്സി. ടീം നന്നായിട്ട് കളിച്ചില്ലെങ്കിൽ പോലും ടീമിനെ വിജയിപ്പിക്കാൻ മെസ്സിക്ക് ശേഷിയുണ്ട്. അത്കൊണ്ടാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറിയിരിക്കുന്നത് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *