മോസ്‌കോയുടെ ക്ഷണത്തെ നേരിട്ട് മുളയിലേ നുള്ളി മെസ്സി, വേദനയെന്ന് മോസ്‌കോ !

ജനുവരി ഒന്ന് ആയതോടെ ലോകത്തുള്ള ഏത് ക്ലബുമായും ചർച്ചകൾ ആരംഭിക്കാനും അവരുമായി പ്രീ കോൺട്രാക്ടിൽ ഏർപ്പെടാനും ലയണൽ മെസ്സിക്ക്‌ അനുവാദം ലഭിച്ചിരുന്നു. നിലവിൽ ജൂൺ മുപ്പതോട് കൂടി മെസ്സിയുടെ കരാർ അവസാനിക്കുകയും താരം ഫ്രീ ഏജന്റ് ആവുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്. ഇതോടെ റഷ്യൻ ക്ലബായ സ്പാർട്ടക് മോസ്‌ക്കോ തമാശരൂപേണ മെസ്സിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. മെസ്സിയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് സ്വകാര്യമായി സ്പാർട്ടക് മോസ്‌കോ ഇൻസ്റ്റഗ്രാമിലൂടെ മെസ്സേജ് അയച്ചു എന്ന തരത്തിലാണ് അവരിപ്പോൾ ട്വിറ്ററിൽ പോസ്റ്റിട്ടിരിക്കുന്നത്. മെസ്സിയുമായി ചാറ്റിംഗിന് ശ്രമിച്ചു എന്നാൽ വേദനിപ്പിക്കുന്ന മുപടിയാണ് ലഭിച്ചത് എന്ന ക്യാപ്ഷൻ നൽകി ഒരു ചാറ്റ് ബോക്സിൻ്റെ ചിത്രമാണ് അവർ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിലുള്ളത് ഇങ്ങനെ: മെസ്സിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ” ഹായ് ലിയോ ” എന്ന് സ്പാർട്ടക് മോസ്‌കോ മെസ്സേജ് അയക്കുന്നു. മെസ്സി ” No ” എന്ന് മറുപടി നൽകുന്നു. അതായത് വേണ്ട, താല്പര്യമില്ല എന്ന തരത്തിലുള്ള മറുപടി! ” വേദന ” എന്ന ക്യാപ്‌ഷൻ നൽകിയാണ് മോസ്‌കോ ഇത് ട്വിറ്ററിൽ പങ്കുവെച്ചത്. മെസ്സിയുടെ ട്രാസ്ഫർ അഭ്യൂഹങ്ങളെ തമാശയായി ചിത്രീകരിക്കുകയാണ് ഇതിലൂടെ റഷ്യൻ ക്ലബ്ബ് ചെയ്തിരിക്കുന്നത്. ഇത് സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകകയും ചെയ്തു. ഇതുവഴി പ്രശസ്തി നേടുക എന്നുള്ള റഷ്യൻ ക്ലബ്ബിന്റെ ഉദ്ദേശം ഫലപ്രദമായി നടപ്പിലാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *