ബാഴ്സ ഉടനെ തീരുമാനം കൈക്കൊള്ളേണ്ട താരങ്ങൾ ഇവരൊക്കെ!
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ഒരല്പം ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ് നിലവിൽ കടന്നു പോവുന്നത്. മോശം പ്രകടനവും മെസ്സിയുടെ പ്രശ്നങ്ങളും പ്രസിഡന്റ് തിരഞ്ഞെടുപ്പും സാമ്പത്തികപ്രശ്നങ്ങളുമായി സങ്കീർണമായ സാഹചര്യങ്ങളിലൂടെയാണ് ബാഴ്സ പോയികൊണ്ടിരിക്കുന്നത്. ഏതായാലും ബാഴ്സ ഉടൻ തന്നെ തീരുമാനം കൈക്കൊള്ളേണ്ട ചില തരങ്ങളുണ്ട്. സൂപ്പർ താരം ലയണൽ മെസ്സി, മാഞ്ചസ്റ്റർ സിറ്റി താരം എറിക് ഗാർഷ്യ, ലിയോൺ താരം മെംഫിസ് ഡീപേ എന്നിവരുടെ കാര്യത്തിലാണ് ബാഴ്സ തീരുമാനം കൈക്കൊള്ളേണ്ടത്.
ലയണൽ മെസ്സി : ബാഴ്സ ആരാധകരെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് താരത്തിന്റെ ഭാവി തന്നെയാണ്. ബാഴ്സയിൽ തുടരുമോ അതോ ക്ലബ് വിടുമോ എന്നുള്ളത് ഇപ്പോഴും തീരുമാനിക്കപ്പെട്ടിട്ടില്ല. താരം കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചകളും ഇതുവരെ നടത്തിയിട്ടില്ല. പുതിയ പ്രസിഡന്റ് ആര് എന്നുള്ളതിനെ കെട്ടുപിണഞ്ഞായിരിക്കും മെസ്സിയുടെ ബാഴ്സയിലെ ഭാവി നിലകൊള്ളുന്നത്.
🔵🔴 Messi, Depay y Eric García: se abre la veda en el Barça https://t.co/gebOAThrAp Por @ramiro_aldunate
— MARCA (@marca) January 1, 2021
എറിക് ഗാർഷ്യ : കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ ക്യാമ്പ് നൗവിൽ എത്തിക്കാൻ ശ്രമിച്ച താരമാണ് ഡിഫൻഡർ ഗാർഷ്യ. എന്നാൽ സിറ്റി ഇതിന് തടസ്സം നിൽക്കുകയായിരുന്നു. പക്ഷെ ഈ സമ്മറിൽ താരം ഫ്രീ ഏജന്റ് ആവും താരവുമായി ബാഴ്സ അനൗദ്യോഗികകരാറിൽ എത്തിയതായി വാർത്തകൾ ഉണ്ടായിരുന്നു. താരത്തിന് ബാഴ്സയിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ട്. പക്ഷെ ബാഴ്സ ഇതുവരെ ഒരു നീക്കവും നിലവിൽ നടത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
മെംഫിസ് ഡീപേ : കഴിഞ്ഞ സമ്മറിൽ ബാഴ്സ നോട്ടമിട്ട ലിയോൺ സ്ട്രൈക്കർ. കൂമാന്റെ ഇഷ്ടതാരമാണ് ഡീപേ. പക്ഷെ കഴിഞ്ഞ തവണ ലിയോൺ വിടാൻ ഒരുക്കമായിരുന്നില്ല. ഈ സമ്മറിൽ താരം ഫ്രീ ഏജന്റ് ആവും. ബാഴ്സയിലേക്ക് വരാൻ താരം ശ്രമങ്ങൾ നടത്തുന്നുണ്ട്. ബാഴ്സക്ക് വലിയ താല്പര്യമില്ലെങ്കിലും കൂമാനാണ് താല്പര്യം. പക്ഷെ കൂമാന്റെ ഭാവി നിലവിൽ തുലാസിലാണ് എന്നുള്ളതിനാൽ ബാഴ്സ താരത്തിന്റെ കാര്യത്തിൽ താല്പര്യം കാണിക്കാൻ സാധ്യത കുറവാണ്.