അത് സാധ്യമാവും, തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് ക്രിസ്റ്റ്യാനോ മനസ്സ് തുറക്കുന്നു !
ഫുട്ബോൾ ലോകം മുഴുവനും വെട്ടിപിടിക്കാനുള്ള ആഗ്രഹവുമായി നടക്കുന്ന വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. റെക്കോർഡുകളും പുരസ്‌കാരങ്ങളും കിരീടങ്ങളുമായിരുന്നു എന്നും റൊണാൾഡോയുടെ ലക്ഷ്യങ്ങൾ. മാത്രമല്ല അതിന് വേണ്ടി കഠിനപ്രയത്നം ചെയ്യാനും റൊണാൾഡോക്ക് മടിയുണ്ടായിരുന്നില്ല. ഫലമോ അഞ്ച് ബാലൺ ഡിയോറുകളും ചാമ്പ്യൻസ് ലീഗുകളും താരം നേടിക്കഴിഞ്ഞു. കൂടാതെ ഒരു യൂറോ കപ്പും ഷെൽഫിലെത്തിച്ചു. ഇപ്പോഴിതാ ആ ക്രിസ്റ്റ്യാനോ തന്റെ ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.പോർച്ചുഗല്ലിനൊപ്പം 2022-ലെ വേൾഡ് കപ്പ് നേടണമെന്നാണ് താരത്തിന്റെ ആഗ്രഹം. അത് സാധ്യമായ കാര്യം തന്നെയാണ് എന്നാണ് ക്രിസ്റ്റ്യാനോ അറിയിച്ചത്. ആ വേൾഡ് കപ്പ് നടക്കുമ്പോൾ റൊണാൾഡോയുടെ പ്രായം 37 ആയിരിക്കുമെന്നും ഇതിനോട് ചേർത്ത് വായിക്കേണ്ട ഒന്നാണ്.
🗣 "The World Cup is a dream"@Cristiano has his eyes on Qatar 2022 🌍🏆https://t.co/8qopdhVY8N pic.twitter.com/Gf4rssKaI8
— MARCA in English (@MARCAinENGLISH) January 1, 2021
” വളരെയധികം പ്രത്യേകതയുള്ള ഒന്ന് ഞാൻ പോർച്ചുഗല്ലിനൊപ്പം നേടിയിട്ടുണ്ട്. യൂറോപ്യൻ ചാമ്പ്യൻഷിപ് കിരീടമാണത്. ഞങ്ങൾ അതിന് വേണ്ടി കഠിനാധ്വാനം ചെയ്തിരുന്നു. അതിനാൽ തന്നെ ആ കിരീടം നേടാനായി. ഇനിയിപ്പോൾ വേൾഡ് കപ്പ് നേടണം. തീർച്ചയായും അത് സാധ്യമായ കാര്യം തന്നെയാണ്. എല്ലാം സാധ്യമാണ്. പക്ഷെ നല്ല രീതിയിൽ തയ്യാറാവണമെന്ന് മാത്രം. ഞാൻ എപ്പോഴും പറയുന്ന കാര്യമാണ് എനിക്ക് എന്തെങ്കിലും പോർച്ചുഗല്ലിനൊപ്പം നേടണമെന്ന്. ഞാൻ 2 കിരീടങ്ങൾ നേടി. അത് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ്. ഞാൻ കളിച്ച ക്ലബുകളോടൊപ്പം ഞാൻ സാധ്യമായത് എല്ലാം നേടി. ഇനിയെനിക്ക് വേൾഡ് കപ്പ് കൂടെ നേടണം ” ക്രിസ്റ്റ്യാനോ പറഞ്ഞു.
Cristiano Ronaldo has his eyes on the ultimate prize. When do you think he'll have his hands on the World Cup? 😉🔥#Cristiano #Ronaldo #CR7 pic.twitter.com/CdudhDhPH2
— Superpower Football (@SuperpowerFb) January 2, 2021