ലോകമെങ്ങും കോവിഡ് പ്രതിസന്ധിയിൽ നിൽക്കുന്ന ഈ അവസരത്തിൽ അതിനെതിരെ ജീവൻ പോലും പണയം വെച്ച് പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് ഹൃദയത്തിൽ നിന്ന് നന്ദി പറഞ്ഞ് സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ലോകത്തെ മുഴുവൻ ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞത്. ഒരു കുഞ്ഞിനെ ആരോഗ്യപ്രവർത്തകൻ എടുത്തു നിൽക്കുന്ന ഫോട്ടോക്കുള്ള താഴെ ആയാണ് മെസ്സി ഹൃദയത്തിൽ നിന്നുള്ള സന്ദേശം എഴുതിയത്.
” കഴിഞ്ഞ ദിവസമാണ് ലോക ആരോഗ്യപ്രവർത്തകരുടെ വാരത്തിന് അന്ത്യമായത്. യുണിസെഫിനോടൊപ്പം ഞാനും ആരോഗ്യപ്രവർത്തകർക്ക് നന്ദി അർപ്പിക്കുകയാണ്. അവർ അജ്ഞാതരായ ഹീറോകളാണ്. അവരുടെ കുടുംബങ്ങളിൽ നിന്ന് വിട്ട് നിന്ന് രാപകൽ ഭേദമന്യേ ജോലി ചെയ്യുന്നവരാണവർ. അത്കൊണ്ടാണ് നാമിപ്പോൾ കോവിഡിൽ നിന്നും സുരക്ഷിതരായിരിക്കുന്നത്. അവരുടെ ആത്മാർത്ഥ സേവനമാണ് ഗർഭിണികളെയും കുട്ടികളെയും സുരക്ഷിതരായി നിർത്തുന്നത് ” മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.