കൂമാന് പിന്തുണയറിയിച്ച് മെസ്സി, നന്ദി പറഞ്ഞ് കൂമാൻ !

കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സ പരിശീലകൻ കൂമാന് പിന്തുണയറിയിച്ചിരുന്നു. ബാഴ്‌സ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നു പോവുന്നതെന്നും എന്നാൽ കൂമാന് കീഴിൽ ബാഴ്സ വളർച്ചയുടെ പാതയിലാണ് എന്നുമായിരുന്നു മെസ്സി പറഞ്ഞിരുന്നത്. പുതിയ താരങ്ങളെയും യുവതാരങ്ങൾക്കും പ്രാധാന്യം നൽകുന്ന ടീമാണ് ഇതെന്നും മെസ്സി കൂട്ടിച്ചേർത്തിരുന്നു. മെസ്സിയുടെ ഈ പിന്തുണക്ക്‌ നന്ദി അറിയിച്ചിരിക്കുകയാണ് കൂമാൻ. ഇന്നലെ എയ്ബറിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ. മെസ്സിയുടെ പ്രസ്താവനക്ക്‌ നന്ദി അറിയിച്ച കൂമാൻ താരം ബാഴ്‌സക്ക്‌ ഏറെ പ്രധാനപ്പെട്ട താരമാണെന്നും കൂട്ടിച്ചേർത്തു. നിലവിൽ ചെറിയ പരിക്ക് മൂലം എയ്ബറിനെതിരെ നടക്കുന്ന മത്സരത്തിൽ മെസ്സി കളിച്ചേക്കില്ല.

” അതന്നെ കൂടുതൽ ശാന്തനാക്കുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ മെസ്സിയുടെ പിന്തുണക്ക്‌ ഞാൻ നന്ദി അറിയിക്കുന്നു. ലോകഫുട്ബോളിനും ഈ ക്ലബ്ബിനും വളരെയധികം പ്രധാനപ്പെട്ട താരമാണ് മെസ്സി. അതിനാൽ തന്നെ മെസ്സി ആരെപ്പറ്റി സംസാരിച്ചാലും അവർ സന്തോഷവാൻമാരാവും. പക്ഷെ എനിക്കും അത്പോലെ തന്നെയാണ് അനുഭവപ്പെടുന്നത്. ടീമിനെ മുന്നോട്ട് കൊണ്ട് പോവാനാണ് ഞാൻ ശ്രമിക്കുന്നത്. ഇതൊരു പരിവർത്തനത്തിന്റെ വർഷമാണ്. ഒരുപാട് മാറ്റങ്ങൾ ടീമിനകത്തു സംഭവിച്ചിട്ടുണ്ട്. പക്ഷെ മെസ്സി ടീമിന് പ്രധാനപ്പെട്ട താരമാണ്. ബാക്കിയുള്ള സീസണിൽ ഞങ്ങളെ പുരോഗതി പ്രാപിക്കാൻ അദ്ദേഹത്തിന് സഹായിക്കാൻ കഴിയുകയാണെങ്കിൽ എല്ലാവരും സന്തോഷത്തിലാവും ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *