സിഡോഞ്ചയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തി !
ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിനേറ്റ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു മധ്യനിരയിലെ സൂപ്പർ താരം സെർജിയോ സിഡോഞ്ചയുടെ പരിക്ക്. ശേഷിക്കുന്ന മത്സരങ്ങൾ മുഴുവനും നഷ്ടമാവുന്നറപ്പായതോടെ താരം നാട്ടിലേക്ക് മടങ്ങുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയിരിക്കുകയാണിപ്പോൾ. ഗോൾ ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. സ്പാനിഷ് മധ്യനിര താരമായ യുവാണ്ടെ പ്രാഡോസ് ലോപസാണ് സിഡോഞ്ചയുടെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുന്നത്. മുപ്പത്തിനാലുകാരനായ ഈ ഡിഫൻസീവ് മിഡ്‌ഫീൽഡർ ഈ സെപ്റ്റംബറിൽ ഓസ്ട്രേലിയൻ ക്ലബായ പെർത്ത് ഗ്ലോറി വിട്ടിരുന്നു. ഓസ്ട്രേലിയൻ ലീഗിൽ 43 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകളും നേടിയിരുന്നു.
User: Kibu Vicuna
— Goal India (@Goal_India) December 26, 2020
Club: Kerala Blasters
Searching: Sergio Cidoncha's replacement. ⏱
𝐅𝐎𝐔𝐍𝐃 ✅
Read: https://t.co/zYTPVr3K5h#ISL #KBFC
2018/19 സീസണിൽ പോപ്പോവിച്ചിന്റെ കീഴിലുള്ള പെർത്ത് ടീമിലെ നിർണായകസാന്നിധ്യമായിരുന്നു യുവാണ്ടെ. ആ സീസണിൽ പ്രീമിയർ പ്ലേറ്റ്സ് കിരീടം നേടിയത് പെർത്ത് ആയിരുന്നു. സ്പാനിഷ് ക്ലബായ റയൽ ബെറ്റിസിലൂടെയാണ് യുവാണ്ടെ വളർന്നത്. ലാലിഗയിലും സെഗുണ്ട ഡിവിഷനിലും കളിച്ച താരം ഒരു ചാമ്പ്യൻസ് ലീഗ് മത്സരവും കളിച്ചിട്ടുണ്ട്. തുടർന്ന് സ്പെയിൻ വിട്ട ശേഷം ബെൽജിയം, ഇറ്റലി എന്നിവിടങ്ങളിൽ വിവിധ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. തുടർന്നാണ് 2018-ൽ എ ലീഗിലെ പെർത്ത് ഗ്ലോറിയിൽ ചേർന്നത്.
Esperando para un nuevo destino.
— Juande Prados Lopez (@JVIIID8) September 9, 2020
Un nuevo club.
Un nuevo reto ⚽️
Waiting for a new destination.
A new club.
A new challenge ⚽️ pic.twitter.com/Wwy25TIv6a