നെയ്മറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്, കാരണം വെളിപ്പെടുത്തി മുൻ അത്ലെറ്റിക്കോ ഡിഫൻഡർ !
ബാഴ്സയിലായിരുന്ന സമയത്ത് ഒട്ടേറെ മിന്നും പ്രകടനങ്ങൾ സൂപ്പർ താരം നെയ്മർ ജൂനിയറുടെ ഭാഗത്തു നിന്ന് ആരാധകർക്ക് കാണാനായിട്ടുണ്ട്. തകർപ്പൻ ഫോമിലായിരുന്നു നെയ്മർ കളിച്ചിരുന്നത്. ഇപ്പോഴിതാ അന്നത്തെ നെയ്മറെ നേരിടാനുള്ള ബുദ്ധിമുട്ട് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ അത്ലെറ്റിക്കോ മാഡ്രിഡ്-സ്പാനിഷ് ഡിഫൻഡർ യുവാൻഫ്രാൻ. കഴിഞ്ഞ ദിവസം ബ്രസീലിയൻ മാധ്യമമായ ഡെസിപെഡിഡോസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇതേകുറിച്ച് സംസാരിച്ചത്. ഡിഫൻഡർമാരെ പ്രകോപിപ്പിക്കുന്ന ശൈലിയാണ് നെയ്മറുടേതെന്നും അതിനാൽ തന്നെ അദ്ദേഹത്തെ നേരിടാൻ ബുദ്ധിമുട്ടാണ് എന്നുമാണ് യുവാൻഫ്രാൻ അറിയിച്ചത്. ദീർഘകാലം അത്ലെറ്റിക്കോയുടെ പ്രതിരോധഭടനായിരുന്ന യുവാൻഫ്രാൻ കഴിഞ്ഞ വർഷമായിരുന്നു ബ്രസീലിയൻ ക്ലബായ സാവോപോളോയിലേക്ക് ചേക്കേറിയത്. നെയ്മർ ബാഴ്സയിലും ഇദ്ദേഹം അത്ലെറ്റിക്കോയിലും ആയിരുന്ന കാലത്ത് ഒട്ടേറെ തവണ പരസ്പരം കൊമ്പുകോർത്തിട്ടുണ്ട്.
Es muy difícil jugar contra Neymar porque tiene un estilo de juego que provoca al que le está defendiendo", apunta Juanfran https://t.co/YMCIC8yaXr pic.twitter.com/aYmws6z2li
— MARCA (@marca) December 25, 2020
” അന്നത്തെ പോലെയല്ല ഇന്ന് നെയ്മർ ഉള്ളത്. ബാഴ്സയിൽ കളിച്ചിരുന്ന കാലത്ത് അദ്ദേഹം ചെറുപ്രായക്കാരനായിരുന്നു. ഇന്ന് അദ്ദേഹം ഏറെ പക്വത ഉള്ളവനാണ്. ഞാൻ ഒരുപാട് തവണ അദ്ദേഹവുമായി കൊമ്പുകോർത്തിട്ടുണ്ട്. പക്ഷെ അതൊക്കെ കളത്തിനകത്ത് തന്നെ അവസാനിക്കും. എനിക്ക് നെയ്മറുമായി ഒരു പ്രശ്നവുമില്ല. ബ്രസീലിയൻ ടീമിൽ ഞാൻ അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നെയ്മർക്കെതിരെ കളിക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടാണ്. എന്തെന്നാൽ അദ്ദേഹത്തെ എതിരിടുന്ന ഡിഫൻഡറെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള കളിശൈലിയാണ് അദ്ദേഹത്തിന്റേത് ” യുവാൻഫ്രാൻ പറഞ്ഞു.
San Paolo Juanfran ed il rapporto con Neymar: “Tanti i litigi tra noi ecco come ti provocava. CR7 e Ronaldo il fenomeno…” – #Paolo #Juanfran #rapporto #Neymar: https://t.co/amio5UmTkI
— Zazoom Social News (@zazoomblog) December 26, 2020