ചാമ്പ്യൻസ് ലീഗും വേൾഡ് കപ്പും നേടണം, സ്വപ്നങ്ങൾ വെളിപ്പെടുത്തി ദിബാല !
യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം അർജന്റീനക്കൊപ്പം വേൾഡ് കപ്പ് കിരീടവും നേടുക, ഇതാണ് ദിബാലയുടെ സ്വപ്നം. കഴിഞ്ഞ ദിവസം യുവന്റസിന്റെ കുട്ടിആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ദിബാല തന്റെ സ്വപ്നങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. ബുദ്ധിമുട്ടുള്ള സ്വപ്നങ്ങളാണ് എന്നറിയാമെന്നും പക്ഷെ അതിനായി പ്രവർത്തിക്കുമെന്നും ദിബാല പറഞ്ഞു.നിലവിൽ ദിബാല മോശം സമയത്തിലൂടെയാണ് കടന്നു പോവുന്നത്. പാർമക്കെതിരായ മത്സരത്തിനുള്ള സ്‌ക്വാഡിൽ ദിബാലക്ക് ഇടം ലഭിച്ചിരുന്നില്ല. കഴിഞ്ഞ ലീഗ് മത്സരത്തിലും ദിബാലക്ക് ഇടം ലഭിച്ചിരുന്നില്ല. ലഭിക്കുമ്പോൾ താരത്തിന് തിളങ്ങാനാവുന്നുമില്ല എന്നതാണ് ദിബാലയുടെ പ്രശ്നം. പരിക്കിൽ നിന്നും മുക്തനായ താരത്തിന് ഫോം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. താരത്തെ യുവന്റസ് വിറ്റേക്കുമെന്ന് കിംവദന്തികൾ പരക്കുന്നതിനിടെയാണ് തനിക്ക് യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെന്ന് ദിബാല തുറന്നു പറഞ്ഞത്.
💬 Paulo Dybala: “Quiero ganar la Champions con la Juventus”https://t.co/eozVYMlYjd
— Mundo Deportivo (@mundodeportivo) December 18, 2020
” എനിക്ക് രണ്ട് സ്വപ്നങ്ങളാണ് ഉള്ളത്. ഒന്നാമതായി യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടണം. രണ്ടാമതായി അർജന്റീനക്കൊപ്പം വേൾഡ് കപ്പും നേടണം. എനിക്കറിയാം ഇത് ബുദ്ധിമുട്ടേറിയ സ്വപ്നങ്ങളാണ് എന്ന്. പത്താം നമ്പർ ജേഴ്സി അണിയുന്നത് കൂടുതൽ ഉത്തരവാദിത്യങ്ങളെ നിങ്ങൾക്ക് മേൽ ചുമത്തിതരുന്നു. ഒരുപാട് പ്രവർത്തനങ്ങളെയും. പക്ഷെ അതൊക്കെ ചെയ്യുന്നതിൽ എനിക്ക് അഭിമാനമേയൊള്ളൂ. ഈ നമ്പർ അണിയാൻ യുവന്റസ് ആവിശ്യപ്പെട്ട അന്ന് മുതൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പക്ഷെ അർഹതയെ പറ്റി എനിക്കറിയാം.അതിനുമപ്പുറം, ഈ എംബ്ലം നിങ്ങളുടെ മുമ്പിലുണ്ടാവുമ്പോൾ അത് കൂടുതൽ ഉത്തരവാദിത്യങ്ങൾ നൽകുന്നു. ഞങ്ങൾ എല്ലാവരും ഈ ടീമിന് വേണ്ടി കൂടുതൽ നൽകേണ്ടിയിരിക്കുന്നു ” ദിബാല പറഞ്ഞു.
#Juventus forward Paulo Dybala misses his fifth game in #SerieA this term when the Old Lady play #Parma on Saturday. https://t.co/6cV2pEB858#Bianconeri #ParmaJuve #ParmaJuventus #SerieATIM pic.twitter.com/qp3oN1GUzy
— footballitalia (@footballitalia) December 18, 2020